ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ വോ​ട്ട് ചോ​രു​ന്പോ​ൾ സി​പി​എം അ​ക്ര​മ​ത്തി​ലേ​ക്ക്: പാ​ച്ചേ​നി
Monday, January 25, 2021 12:40 AM IST
ഇ​രി​ട്ടി: ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചോ​ർ​ച്ച ഉ​ണ്ടാ​കു​മ്പോ​ൾ സി​പി​എം ആ​ക്ര​മ​ത്തി​ലേ​ക്ക് തി​രി​യു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴ​ക്കു​ന്ന് മേ​ഖ​ല​യി​ലെ സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വോ​ട്ട് ചോ​ർ​ച്ച ഉ​ണ്ടാ​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സി​പി​എം അ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും, ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്തി​ക്ക​ള​യാ​മെ​ന്നു​ള​ള സി​പി​എം മോ​ഹം ന​ട​ക്കി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.കാ​ക്ക​യ​ങ്ങാ​ട് കാ​യ​പ്പ​ന​ച്ചി​യി​ൽ ബോം​ബേ​റി​ൽ ത​ക​ർ​ന്ന മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പാ​ച്ചേ​നി.