ൊ​കൊങ്കി​ണി ക​ത്തോ​ലി​ക്ക വി​ഭാ​ഗ​ത്തി​ന് ഒ​ബി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ നി​യ​മ​സ​ഭ‍​യി​ൽ ആ​വ​ശ്യം
Saturday, January 23, 2021 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ കൊ​ങ്കി​ണി ഭാ​ഷ സം​സാ​രി​ക്കു​ന്ന കാ​ത്ത​ലി​ക് ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ന് ഒ​ബി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ കൊ​ങ്കി​ണി ല​ത്തീ​ൻ ക​ത്തോ​ലി​ക്ക എ​ന്ന പേ​രി​ൽ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഭാ​ഷ​യു​ടെ​യോ രൂ​പ​ത​യു​ടെ​യോ പേ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നും ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​പേ​ക്ഷ​ക​ർ ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ന​ട​ത്തു​ന്ന പ്രാ​ദേ​ശി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളാ​ണെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന​പ​ക്ഷം ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും പി​ന്നോ​ക്ക​ക്ഷേ​മ മ​ന്ത്രി​ക്കു വേ​ണ്ടി മ​റു​പ​ടി ന​ൽ​കി​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്കു​ക​ളി​ലെ കൊ​ങ്കി​ണി സം​സാ​രി​ക്കു​ന്ന ല​ത്തീ​ൻ ക​ത്തോ​ലി​ക്ക വി​ഭാ​ഗ​ത്തി​ന് റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്ന വി​ഷ​യ​ത്തി​ൽ രാ​ജു സ്റ്റീ​ഫ​ൻ ഡി​സൂ​സ, വി​നോ​ദ് ക്രാ​സ്റ്റ, ഷി​നി ഡി​സൂ​സ എ​ന്നി​വ​ർ 2018 ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ മേ​ൽ​പ​റ​ഞ്ഞ നി​ല​പാ​ട് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന പി​ന്നാ​ക്ക​വി​ഭാ​ഗ ക​മ്മീ​ഷ​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ അ​ന്തി​മ​തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന മു​റ​യ്ക്ക് സ​ർ​ക്കാ​ർ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം 1947 നു ​മു​ന്പ് ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യ​ത്തി​ൽ ചേ​ർ​ന്ന​വ​ർ​ക്കും അ​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ​ക്കും മാ​ത്ര​മാ​ണ് സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​ത്. ഇ​തോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യും അ​യാ​ളു​ടെ പി​താ​വും ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യാം​ഗ​ങ്ങ​ളാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട ബി​ഷ​പ്പു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ അ​തും​കൂ​ടി റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്ന് 2012 ൽ ​അ​ന്ന​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു.
നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ഇ​ന്ന​ത്തെ ക​ർ​ണാ​ട​ക​യി​ലെ​യും ഗോ​വ​യി​ലെ​യും പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​വി​ടെ​യെ​ത്തി​യ​വ​രു​ടെ പി​ന്മു​റ​ക്കാ​രാ​ണ് കാ​സ​ർ​ഗോ​ഡ്- മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ കൊ​ങ്കി​ണി ല​ത്തീ​ൻ ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളെ​ന്ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഭാ​ഷ​യു​ടെ​യും ഉ​പ​ജാ​തി​യു​ടെ​യും സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളു​ടെ പേ​രി​ൽ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തെ ഇ​വ​രെ മാ​റ്റി​നി​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ണ് റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​ത്. ഒ​ബി​സി വി​ഭാ​ഗ​ത്തി​നു​ള്ള വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും ഇ​വ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.
മം​ഗ​ളൂ​രു രൂ​പ​ത രൂ​പീ​കൃ​ത​മാ​കു​ന്ന​തി​നു മു​ന്പ് ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ലെ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യി​ലെ കൊ​ങ്കി​ണി ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളെ​ന്ന് സം​വ​ര​ണാ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത രാ​ജു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രെ​ന്ന ആ​നു​കൂ​ല്യം ത​ങ്ങ​ൾ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്പോ​ൾ സം​വ​ര​ണാ​നു​കൂ​ല്യം കൈ​പ്പ​റ്റി ഈ ​മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലു​ൾ​പ്പെ​ടെ ഭാ​ഷ​യ​റി​യാ​ത്ത മ​റ്റു ജി​ല്ല​ക്കാ​ർ ക​ട​ന്നു​ക​യ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.