സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ സ്മ​ര​ണ​യ്ക്ക് വ​ര​ക്കാ​ട് സ്കൂ​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Saturday, January 23, 2021 1:09 AM IST
ഭീ​മ​ന​ടി: സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ 86-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സ്കൂ​ൾ ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളി​ൽ പ്ര​ക്യ​തി സ്നേ​ഹ​മു​ണ​ർ​ത്തു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ര​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.
പ്രി​ൻ​സി​പ്പ​ൽ റ​മി മോ​ൾ ജോ​സ​ഫ് ആ​ദ്യ വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റീ​ന , എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​തീ​ഷ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ഷി​ജി എ​ന്നി​വ​രും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. രാ​ജേ​ഷ്, ലി​നി, ര​മ്യ, സ​ജി​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.