കു​ടും​ബ​വ​ഴ​ക്കി​നി​ടെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്
Friday, January 22, 2021 1:33 AM IST
ഉ​പ്പ​ള: കു​ടും​ബ​വ​ഴ​ക്കി​നി​ടെ മൂ​ന്ന് സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സോ​ങ്കാ​ല്‍ ശാ​ന്തി​ഗു​രി​യി​ലെ ല​ക്ഷ്മി, മ​ക്ക​ളാ​യ മാ​ധ​വി, രു​ഗ്മി​ണി, ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ള്‍ ഗൗ​രി​യു​ടെ ഭ​ര്‍​ത്താ​വ് ര​വി (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ര്‍​ണാ​ട​ക​യി​ലെ ബ​ല്‍​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ ര​വി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വ​ഴ​ക്കു​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​തി​നി​ടെ ല​ക്ഷ്മി​യും മാ​ധ​വി​യും ചേ​ര്‍​ന്ന് ഇ​ഷ്ടി​ക കൊ​ണ്ട് ഇ​യാ​ളു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി​യെ​ടു​ത്ത് വീ​ശി​യ​പ്പോ​ഴാ​ണ മൂ​ന്ന് സ്ത്രീ​ക​ള്‍​ക്കും പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ര​വി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പിക്കു​ക​യാ​യി​രു​ന്നു.