വാ​ഗ്ദാ​ന​ങ്ങ​ള്‍ വെ​റു​തെ​യാ​യി, കു​ടും​ബ​ങ്ങ​ള്‍ മ​ട​ങ്ങു​ന്നു
Friday, January 22, 2021 1:33 AM IST
പെ​രി​യ: കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​ക്ക​നി​യാ​യ പെ​രി​യ​യി​ലെ ചെ​ങ്ങ​റ പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ല്‍ നി​ന്ന് കു​ടും​ബ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പ​ത്തു​വ​ര്‍​ഷം മു​മ്പ് ചെ​ങ്ങ​റ ഭൂ​സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യ പാ​ക്കേ​ജ് പ്ര​കാ​രം 85 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പെ​രി​യ നാ​ലേ​ക്ര​യി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. ഇ​പ്പോ​ള്‍ ഇ​തി​ല്‍ 30 വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ആ​ള്‍​താ​മ​സ​മു​ള്ള​ത്. മ​റ്റു​ള്ള​വ​രെ​ല്ലാം നാ​ട്ടി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി.
വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തോ​ടൊ​പ്പം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് 50 സെ​ന്‍റും മ​റ്റു​ള്ള​വ​ര്‍​ക്ക് 25 സെ​ന്‍റും കൃ​ഷി​ഭൂ​മി ഇ​വി​ടെ പ​തി​ച്ചു ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ആ​ദ്യം എ​ത്തി​യ 50 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടി​നൊ​പ്പം ഭൂ​മി​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ 35 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​നി​യും കൃ​ഷി​ഭൂ​മി കൈ​മാ​റി​യി​ട്ടി​ല്ല.
ഭൂ​മി കി​ട്ടി​യ​വ​ര്‍​ക്കും ഇ​തു​വ​രെ പ​ട്ട​യം ല​ഭി​ക്കാ​ത്ത നി​ല​യാ​ണെ​ന്ന് താ​മ​സ​ക്കാ​ര്‍ പ​റ​യു​ന്നു. വീ​ടി​രി​ക്കു​ന്ന എ​ട്ടു​സെ​ന്‍റ് സ്ഥ​ല​ത്തി​നു മാ​ത്ര​മാ​യി പ​ട്ട​യം ന​ല്‍​കാ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ കൃ​ഷി​ഭൂ​മി​ക്കു പ​ട്ട​യം ത​രാ​തെ വീ​ടി​നു മാ​ത്ര​മാ​യി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ളും ഉ​റ​ച്ചു​നി​ന്നു.
ഇ​വി​ടെ നി​ര്‍​മി​ച്ച വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മി​ച്ചെ​ങ്കി​ലും അ​തി​ലെ മോ​ട്ടോ​ര്‍ നി​ര​ന്ത​ര​മാ​യി ത​ക​രാ​റി​ലാ​കു​ന്ന​തി​നാ​ല്‍ ഹാ​ന്‍​ഡ് പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പാ​ത്ര​ങ്ങ​ളി​ല്‍ സം​ഭ​രി​ച്ച് ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​പോ​വു​ക​യാ​ണ് കോ​ള​നി​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. പു​തി​യ മോ​ട്ടോ​ര്‍ സ്ഥാ​പി​ച്ചു​ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. കൃ​ഷി​യും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ന​ഷ്ട​ത്തി​ലാ​യി.
മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് കാ​ര്യ​മാ​യ തൊ​ഴി​ലും വ​രു​മാ​ന​വു​മി​ല്ലാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് കു​ടും​ബ​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി​യ​ത്. ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ല്‍ പ​ല​തും ഇ​പ്പോ​ള്‍ കാ​ടു​മൂ​ടി​ത്തു​ട​ങ്ങി.
വീ​ടു​ക​ള്‍ ഇ​പ്പോ​ള്‍ അ​ത​ത് ഉ​ട​മ​സ്ഥ​രു​ടെ പേ​രി​ലാ​യ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന് നേ​രി​ട്ടൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ ഇ​വ സ്ഥി​ര​മാ​യി വി​ട്ടൊ​ഴി​യാ​നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ല്‍ പ​ക​രം പ​ണം ന​ല്‍​കി വീ​ടു​ക​ള്‍ തി​രി​ച്ചെ​ടു​ത്ത് മ​റ്റു ഭ​വ​ന​പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​വ ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ത്തീ​രു​ക​യാ​കും ഉ​ണ്ടാ​വു​ക.