ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര സം​ഘാ​ട​ക​സ​മി​തി​യോ​ഗം 24ന്
Friday, January 22, 2021 1:30 AM IST
കാ​സ​ർ​ഗോ​ഡ്: യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര 31ന് ​കു​മ്പ​ള​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചാ​ലോ​ചി​ക്കു​ന്ന​തി​ന് കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ചെ​ർ​ക്ക​ളം അ​ബ്ദു​ള്ള സ്മാ​ര​ക ഹാ​ളി​ൽ 24 ന് ​രാ​വി​ലെ പ​ത്തി​ന് യോ​ഗം ചേ​രും. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ്, യാ​ത്ര കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ, ക​ൺ​വീ​ന​ർ​മാ​ർ, പ​ഞ്ചാ​യ​ത്തു​ത​ല ചെ​യ​ർ​മാ​ൻ, ക​ൺ​വീ​ന​ർ​മാ​ർ, ജി​ല്ലാ-​ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, യു​ഡി​വൈ​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ന്മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​ടി.​അ​ഹ​മ്മ​ദ​ലി, ക​ൺ​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.