ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ രാ​ജി പി​ന്‍​വ​ലി​ച്ചു
Thursday, January 21, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ബി​ജെ​പി അം​ഗം ജ​യി​ക്കാ​നി​ട​യാ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ ര​ണ്ട് ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചു. ലീ​ഗ് വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ളു​ടെ അ​ഭ്യ​ര്‍​ത്ഥ​ന​യും വോ​ട്ട​ര്‍​മാ​രോ​ടു​ള്ള ക​ട​പ്പാ​ടും മു​ന്‍​നി​ര്‍​ത്തി​യാ​ണ് രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങു​ന്ന​തെ​ന്ന് 12-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മ​മ്മു ചാ​ല​യും 13-ാം വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള അ​സ്മ മു​ഹ​മ്മ​ദും അ​റി​യി​ച്ചു.
ഇ​രു വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. സ്വ​ത​ന്ത്ര​രാ​യി ജ​യി​ച്ച ലീ​ഗ് വി​മ​ത​രു​ടെ​യും ഏ​ക സി​പി​എം അം​ഗ​ത്തി​ന്‍റെ​യും പി​ന്തു​ണ നേ​ടി​യെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ലീ​ഗ് ക​മ്മി​റ്റി​ക്കു​ണ്ടാ​യ വീ​ഴ്ച​യെ തു​ട​ര്‍​ന്നാ​ണ് സ്ഥി​രം സ​മി​തി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​രി​ക​യും ചെ​യ്ത​തെ​ന്നാ​യി​രു​ന്നു രാ​ജി ന​ല്‍​കി​യ അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.