കാട്ടാനക്കലിയിൽ നഷ്ടം 45.32 ലക്ഷം
Thursday, January 21, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യു​ണ്ടാ​യ​ത് 45,32,045 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്കും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​മാ​യി ഇ​തു​വ​രെ 63,90,527 രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ​താ​യും നി​യ​മ​സ​ഭ​യി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി വ​നം​മ​ന്ത്രി കെ. ​രാ​ജു അ​റി​യി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് നി​യ​മ​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 18,53,724 രൂ​പ​യു​ടെ​യും മ​ഞ്ചേ​ശ്വ​ര​ത്ത് 13,44,527 രൂ​പ​യു​ടെ​യും ഉ​ദു​മ​യി​ല്‍ 7,84,801 രൂ​പ​യു​ടെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 4,26,718 രൂ​പ​യു​ടെ​യും തൃ​ക്ക​രി​പ്പൂ​രി​ല്‍ 1,22,275 രൂ​പ​യു​ടെ​യും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. കാ​സ​ര്‍​ഗോ​ഡ് (20,56,327), മ​ഞ്ചേ​ശ്വ​രം (17,23,727), കാ​ഞ്ഞ​ങ്ങാ​ട് (14,28,735), ഉ​ദു​മ (8,71,104), തൃ​ക്ക​രി​പ്പൂ​ര്‍ (3,10,634) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ന​ല്‍​കി​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ ക​ണ​ക്ക്.
എ​ന്നാ​ല്‍ ഈ ​ക​ണ​ക്കു​ക​ള്‍ ഏ​തു കാ​ല​യ​ള​വി​ലേ​താ​ണെ​ന്ന കാ​ര്യം മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം കാ​ട്ടാ​ന​വി​ള​യാ​ട്ടം ന​ട​ന്ന അ​തി​ര്‍​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​റ​ഡു​ക്ക കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലും ദേ​ലം​പാ​ടി, ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലും ഉ​ള്‍​പ്പെ​ടു​ന്ന​വ​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ടാ​യ ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ ഉ​ദു​മ​യി​ലെ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തോ​ത് ഇ​തി​ലും എ​ത്ര​യോ കൂ​ടു​ത​ലാ​കാ​നാ​ണ് സാ​ധ്യ​ത. ന​ല്‍​കി​യി​രി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ ക​ണ​ക്കു​ക​ളും ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​മാ​യി കൃ​ത്യ​മാ​യി യോ​ജി​ക്കു​ന്നി​ല്ല.
ക​ര്‍​ണാ​ട​ക വ​ന​ത്തി​ല്‍ നി​ന്ന് സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങു​ന്ന വ​ഴി​ക​ള്‍ ക​ണ്ടെ​ത്തി ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ന​പ്ര​തി​രോ​ധ മ​തി​ലു​ക​ളും ട്ര​ഞ്ചു​ക​ളും നി​ര്‍​മി​ച്ചു​കൊ​ണ്ട് പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി.
ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് ഈ ​വ​ര്‍​ഷ​വും വ​രും​വ​ര്‍​ഷ​ങ്ങ​ളി​ലു​മാ​യി ഇ​വ നി​ര്‍​മി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.