പ​രി​ഹാ​ര​മാ​കാ​തെ പ​ട്ട​യ​പ്ര​ശ്നം
Thursday, January 21, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​രി​യ കാ​ട്ടു​മാ​ടം സാ​യി​ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ റ​വ​ന്യൂ വ​കു​പ്പ്. സ​ർ​ക്കാ​ർ വി​ട്ടു​കൊ​ടു​ത്ത അ​ഞ്ചേ​ക്ക​ർ റ​വ​ന്യൂ ഭൂ​മി​യാ​ണ് സാ​യി​ട്ര​സ്റ്റ് 45 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. 2017ൽ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് 21 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ളു​ടെ പ​ട്ട​യം കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്കു​ള്ള വീ​ടു​ക​ൾ ഏ​താ​ണെ​ന്ന് അ​ധി​കൃ​ത​ർ കാ​ണി​ച്ചു​കൊ​ടു​ത്തി​രു​ന്നി​ല്ല. അ​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മെ​ന്ന് തോ​ന്നു​ന്ന വീ​ടു​ക​ളി​ൽ ഓ​രോ കു​ടും​ബ​വും താ​മ​സ​മാ​രം​ഭി​ച്ചു.
ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ൾ പ​ല വീ​ടു​ക​ളി​ലു​മു​ണ്ട്. എ​ന്നാ​ൽ ഈ ​വീ​ടു​ക​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല. റാ​ന്പോ കൈ​പി​ടി​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ല വീ​ട്ടി​ലേ​യ്ക്കും ക​യ​റ​ണ​മെ​ങ്കി​ൽ ആ​റും ഏ​ഴും പ​ടി​ക​ൾ താ​ണ്ട​ണം. ചെ​ങ്ക​ൽ​പാ​റ പ്ര​ദേ​ശ​മാ​യ ഇ​വി​ടെ കൃ​ഷി ചെ​യ്യാ​ൻ ആ​ൾ​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ നി​ന്ന് പ​ണം മു​ട​ക്കി പു​റ​ത്തു​നി​ന്നും മ​ണ്ണു​കൊ​ണ്ടി​ടു​ക​യും കൊ​ടും​ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മേ​ൽ​ക്കൂ​ര​യി​ൽ ഓ​ട് പ​തി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യും ഇ​വി​ടെ​യാ​ർ​ക്കും വീ​ട്ടു​ന​ന്പ​റോ റേ​ഷ​ൻ കാ​ർ​ഡോ ന​ൽ​കി​യി​ട്ടി​ല്ല. അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് താ​മ​സ​ക്കാ​ർ അ​വ​ര​വ​ർ​ക്ക് അ​നു​വ​ദി​ച്ച വീ​ടു​ക​ളി​ല​ല്ല ക​ഴി​യു​ന്ന​തെ​ന്ന കാ​ര്യം അ​റി​യാ​ൻ സാ​ധി​ച്ചത്.
എ​ന്നാ​ൽ പ​ട്ട​യം നോ​ക്കി വീ​ട് ഏ​താ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ത​രാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി വീ​ട് താ​മ​സ​യോ​ഗ്യ​മാ​ക്കാ​ൻ ഇ​ത്ര​യും പ​ണം​മു​ട​ക്കു​ക​യും കാ​ർ​ഷി​ക​വി​ള​ക​ൾ ന​ട്ടു​ന​ന​ച്ചു​വ​ള​ർ​ത്തു​ക​യും ചെ​യ്ത വീ​ട്ടു​കാ​ര​നോ​ട് ഇ​വി​ടെ നി​ന്ന് മാ​റി താ​മ​സി​ക്കാ​ൻ പ​റ​യു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു. അ​തി​നാ​ൽ നി​ല​വി​ലു​ള്ള പ​ട്ട​യ​ങ്ങ​ൾ മാ​റ്റി​യെ​ഴു​തു​ക‍​യാ​ണ് ഇ​തി​ന് പ​രി​ഹാ​രം.
ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ല​ക്കാ​ര​നാ​യ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് താ​മ​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​വി​ടെ ആ​കെ ഒ​രു കു​ടും​ബം മാ​ത്ര​മാ​ണ് പ​ട്ട​യ​പ്ര​കാ​രം സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. അ​വ​ർ​ക്കു​പോ​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും വീ​ട്ടു​ന​ന്പ​റോ റേ​ഷ​ൻ കാ​ർ​ഡോ ല​ഭി​ച്ചി​ട്ടി​ല്ല.
ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ട് ഉ​ൾ​പ്പെ​ടെ പ​ത്തു സെ​ന്‍റ് സ്ഥ​ലം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ങ്ങ​നെ കൃ​ത്യ​മാ​യി ഓ​രോ​രു​ത്ത​ർ​ക്കും സ്ഥ​ലം അ​ള​ന്നു​തി​രി​ച്ചു​കൊ​ടു​ത്ത​ല്ല വീ​ട് നി​ർ​മി​ച്ച​ത്. തൊ​ട്ടു​തൊ​ട്ടാ​യാ​ണ് ഇ​വി​ടെ വീ​ടു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്.
അ​തി​നാ​ൽ സ്ഥ​ലം അ​ള​ന്നു​ക​ഴി​ഞ്ഞ​പ്പോ​ൾ ഓ​രോ വീ​ട്ടു​കാ​ർ​ക്കും അ​ഞ്ചും ആ​റും സെ​ന്‍റ് മാ​ത്ര​മേ ഉ​ള്ളു. അ​തി​നാ​ൽ ഓ​രോ വീ​ട്ടു​കാ​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട സ്ഥ​ലം അ​ള​ന്നു​തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.