പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സാ​യാ​ഹ്നം
Wednesday, January 20, 2021 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യ​സ്നേ​ഹി​യെ​ന്ന വ്യാ​ജേ​ന ജ​ന​ങ്ങ​ളു​ടെ ക​ണ്ണ് വെ​ട്ടി​ച്ചു രാ​ജ്യ​ദ്രോ​ഹ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട റി​പ​ബ്ലി​ക്ക് ചാ​ന​ലി​ലെ അ​ർ​ണ​ബ് ഗോ​സ്വാ​മി​യെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി തു​റു​ങ്കി​ല​ട​യ്ക്ക​ണ​മെ​ന്ന് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഒ.​വി. പ്ര​ദീ​പ്, ര​വി കു​ള​ങ്ങ​ര, ന​സീ​ർ കൊ​പ്പ, ടി.​കെ. ബ​നീ​ഷ് രാ​ജ്, ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, എം.​എം. നാ​രാ​യ​ണ​ൻ, നി​ധീ​ഷ് യാ​ദ​വ്, ഷി​ഹാ​ബ് കാ​ർ​ഗി​ൽ, രാ​ജ​ൻ ഐ​ങ്ങോ​ത്ത്, എം. ​രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.