മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് നടത്തി
Wednesday, January 20, 2021 12:35 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ ക​ടാ​ശ്വാ​സ സി​റ്റിം​ഗ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ന്നു.
പ​രി​ഗ​ണി​ച്ച 13 അ​പേ​ക്ഷ​ക​ളി​ലാ​യി 4,00,656 രൂ​പ ക​ടാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തു. ജി​ല്ല​യി​ല്‍ നി​ന്ന് പ​രി​ഗ​ണി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ഉ​ദു​മ-​പ​ന​യാ​ല്‍ സ​ഹ​ക​ര​ണ അ​ര്‍​ബ​ന്‍ സം​ഘം, ഉ​ദു​മ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘം, തൈ​ക്ക​ട​പ്പു​റം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ​സം​ഘം, പി​ലി​ക്കോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് (കേ​ര​ള ബാ​ങ്ക്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ടു​ത്ത ഏ​ഴു വാ​യ്പ​ക​ള്‍​ക്ക് 1,44,454 രൂ​പ ക​ടാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ചെ​യ്തു​ത്ത​ര​വാ​യി.
119-ാമ​ത് ക​മ്മീ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ 50 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 18,34,941 രൂ​പ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ര്‍​ഹ​താ പ​ട്ടി​ക സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
സി​റ്റിം​ഗി​ല്‍ ക​മ്മീ​ഷ​ന്‍ അം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ്, സ​ഹ​ക​ര​ണ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദേ്യാ​ഗ​സ്ഥ​ര്‍, വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.