പു​സ്ത​കാ​യ​നം പ്ര​യാ​ണം ആ​രം​ഭി​ച്ചു
Wednesday, January 20, 2021 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ഭീ​തി മൂ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്കൂ​ൾ ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു.​പി.​സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പു​സ്ത​കാ​യ​നം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു സ്കൂ​ൾ ബ​സു​ക​ളി​ലാ​യി മു​ഴു​വ​ൻ അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ഒ​ന്നാം ദി​വ​സം ത​ന്നെ അ​ഞ്ഞൂ​റി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പു​സ്ത​ക​യാ​ത്ര ഇ​ന്നു സ​മാ​പി​ക്കും.
മു​ഖ്യാ​ധ്യാ​പ​ക​ൻ കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​വി. വ​ന​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശ്രീ​ക​ല, സ​ണ്ണി കെ. ​മാ​ടാ​യി, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി​നോ​ദ്കു​മാ​ർ ക​ല്ല​ത്ത്, പി.​പി. മോ​ഹ​ന​ൻ, പി. ​സ്മി​ത, കെ.​കെ. ശ്രീ​ജ, പി.​വി. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​സ്വാ​ദ​ന​ക്കു​റി​പ്പോ​ടൊ​പ്പം പു​സ്ത​ക​വും തി​രി​ച്ചെ​ത്തി​ക്കു​ന്ന മു​റ​യ്ക്ക് അ​ടു​ത്ത പു​സ്ത​കം ല​ഭി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.