കൗ​ണ്‍​സ​ലിം​ഗ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Wednesday, January 20, 2021 12:34 AM IST
ത​ല​ശേ​രി: മാ​റി​യ ലോ​ക​സാ​ഹ​ച​ര്യ​ത്തി​ൽ കൗ​ൺ​സ​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ടി​എ​സ്എ​സ്എ​സ്) ഫാ​മി​ല് കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ ന​വീ​ക​രി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ർ പാം​പ്ലാ​നി. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും മാ​ർ പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള സ്റ്റേ​റ്റ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ജോ​ണ്‍ വ​ർ​ഗീ​സും പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​ർ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നി​താ പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ സു​ല​ജ​യും നി​ർ​വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ തോ​മ​സ് ജോ​ണ്‍, ത​ല​ശേ​രി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ന​ജ്മ ഹാ​ഷിം, സ​ന്ദേ​ശ്ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​ജി​ൻ​സ് ക​ണ്ണാം​കു​ള​ത്തേ​ൽ, സ​ബ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ അ​ഡ്വ. റൂ​മി​ള, അ​ഡ്വ. ഷീ​ല, ലീ​ഗ​ൽ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ബി​ന്ദു, ഫാ​മി​ലി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലി​സി മാ​ത്യു, അ​ഖി​ൽ ഷാ​ജി, ടി​എ​സ്എ​സ്എ​സ് ഓ​ഫീ​സ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ത​ല​ശേ​രി ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഫാ​മി​ലി കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ കേ​ന്ദ്ര ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ലേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം മാ​റ്റി​യ​ത്. ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ്, ഗാ​ർ​ഹി​ക​പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കു​ള്ള നി​യ​മ​സ​ഹാ​യം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് ല​ഭ്യ​മാ​ക്കും.