പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് സി​പി​എം നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ കേ​സ്
Wednesday, January 20, 2021 12:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ക​ലാം​ഗ​നാ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് സി​പി​എം നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ കേ​സെ​ടു​ത്തു. വെ​ള്ളി​ക്കോ​ത്ത് പെ​ര​ളം റോ​ഡി​ലെ പ്ര​ഗേ​ഷി (34) നെ ​വെ​ട്ടിപരി​ക്കേ​ല്‍​പ്പി​ച്ച​തി​നാ​ണ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​പൊ​ക്ല​ന്‍റെ മ​ക​ന്‍ പ്ര​ശാ​ന്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​യ്ക്ക് വെ​ള്ളി​ക്കോ​ത്ത് ടൗ​ണി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.
വാ​ക്ക​ത്തി കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടേ​റ്റ് റോ​ഡി​ല്‍ വീ​ണ പ്ര​ഗേ​ഷി​നെ പോ​ലീ​സെ​ത്തി അ​ഗ്നി​ശ്മ​ന​സേ​ന​യു​ടെ ആം​ബു​ല​ന്‍​സി​ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തേ ഒ​ര​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​ഗേ​ഷി​ന്‍റെ വ​ല​തു കൈ​കാ​ലു​ക​ള്‍​ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്. വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് വെ​ള്ളി​ക്കോ​ത്ത് ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ പ്ര​ശാ​ന്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ക്ഷേ​ത്രോ​ത്സ​വ ച​ട​ങ്ങി​ല്‍ ആ​ചാ​ര​ക്കാ​ര​നാ​യി എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി.​പി. പ്ര​ദീ​പ്കു​മാ​റി​നെ വെ​ള്ളി​ക്കോ​ത്ത് അ​ടോ​ട്ട് വ​ച്ച് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലും പ്ര​ശാ​ന്ത് പ്ര​തി​യാ​ണ്.