കാസര്‍ഗോഡ്: ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി . 50 പേര് രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: ബേഡഡുക്ക-13, ബളാൽ-12, അജാനൂര്‍-ഒന്‍പത്, പള്ളിക്കര- ആറ്, മധൂര്‍-നാല്, കള്ളാര്‍, കിനാനൂര്‍-കരിന്തളം, നീലേശ്വരം, പിലിക്കോട്, കയ്യൂര്‍-ചീമേനി-മൂന്ന്, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കാഞ്ഞങ്ങാട്, മടിക്കൈ, പടന്ന, തൃക്കരിപ്പൂര്‍, ചെങ്കള-രണ്ട്, കുറ്റിക്കോല്‍, ഉദുമ, ചെമ്മനാട്, പൈവളിഗെ-ഒന്ന്. ഇതര ജില്ലക്കാർ: കൊടുവള്ളി, അമ്പലപ്പുഴ-ഒന്ന്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,352 ആയി. നിലവില്‍ 807 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ദേവസ്യ കൊങ്ങോല
അനുസ്മരണം
കോളിച്ചാൽ: എകെസിസി തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോലയുടെ നിര്യാണത്തിൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് പനത്തടി സെന്റ് ജോസഫ് ഫൊറോന ചർച്ച് യൂണിറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. ഫൊറോന വികാരി ഫാ. തോമസ് പട്ടാംകുളം അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് തോമസുകുട്ടി കുഴിപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഫാ. ലിബിൻ ചകിണിമാന്തറ, ബാബു പാലാപ്പറമ്പിൽ, സി.ഒ. ജോസ് ചെറുകര, ജോണി കാക്കനാട്ട്, ജോണി താഴത്തെക്കുറ്റ്, മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.