ഇവിടെ അക്ഷരങ്ങൾ അനാഥമാണ്...
Sunday, January 17, 2021 11:59 PM IST
തൃ​ക്ക​രി​പ്പൂ​ർ: പ​തി​റ്റാ​ണ്ടു​ക​ൾ നാ​ടി​ന് വി​ജ്ഞാ​നം പ​ക​ർ​ന്നേ​കി​യ ഗ്ര​ന്ഥാ​ല​യം ത​ക​ർ​ന്ന് വീ​ണി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​ളി​ല്ല. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും സോ​ഷ്യ​ലി​സ്റ്റു​മാ​യി​രു​ന്ന ആ​ചാ​ര്യ ന​രേ​ന്ദ്ര​ദേ​വി​ന്‍റെ പേ​രി​ൽ കൊ​യോ​ങ്ക​ര​യി​ൽ സ്ഥാ​പി​ച്ച ഗ്ര​ന്ഥാ​ല​യ​ത്തി​നാ​ണ് ഈ ​ഗ​തി​കേ​ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ളു​മാ​യി 60 വ​ർ​ഷം മു​മ്പ് നാ​ടി​ന്‍റെ അ​ക്ഷ​ര​വെ​ളി​ച്ച​മാ​യി​രു​ന്ന സ്ഥാ​പ​നം ത​ക​ർ​ന്ന് അ​സ്ഥി​കൂ​ട​മാ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കാ​ടു​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ ഗ്ര​ന്ഥ​ശാ​ലാ സം​ഘം ഭാ​ര​വാ​ഹി​ക​ളോ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​ൽ അ​ക്ഷ​ര സ്നേ​ഹി​ക​ൾ​ക്ക് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ട്. ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഈ ​ഗ്ര​ന്ഥാ​ല​യം കൊ​യോ​ങ്ക​ര​യി​ൽ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി താ​ത്കാ​ലി​ക​മാ​യി വി​ട്ടു ന​ൽ​കി​യ​തോ​ടെ​യാ​ണ് ക​ഷ്ട​കാ​ലം ആ​രം​ഭി​ച്ച​ത്.

വെ​ങ്ങ​ലാ​ട്ട് രാ​മ​ൻ നാ​യ​ർ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ നാ​ലു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഗ്ര​ന്ഥ​ശാ​ല​യ്ക്ക് വേ​ണ്ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മ​റ്റു സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഗ്ര​ന്ഥ​ശാ​ല താ​ത്കാ​ലി​ക​മാ​യി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ ഉ​ണ്ടാ​യ ചി​ല രാ​ഷ്ട്രീ​യ വ​ടം​വ​ലി സ്ഥാ​പ​ന​ത്തി​ന്‍റെ ത​ക​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി.

1960 ക​ളി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ സോ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​നാ​യി ഈ ​ഗ്ര​ന്ഥാ​ല​യം വീ​ണ്ടും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​പ്പെ​ട്ടു. ഇ​പ്പോ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി​യെ​ങ്കി​ലും അ​ന്യാ​ധീ​ന​പ്പെ​ട്ടു പോ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.