പൊ​യി​നാ​ച്ചി​യി​ൽ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് കു​രു​മു​ള​ക് ക​വ​ർ​ന്നു
Sunday, January 17, 2021 1:00 AM IST
‌കാ​സ​ർ​ഗോ​ഡ്: പൊ​യി​നാ​ച്ചി​യി​ൽ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ കു​രു​മു​ള​ക് ക​വ​ര്‍​ന്നു. അ​മ്പ​ത്ത​ഞ്ചാം​മൈ​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്തു​ള്ള പൊ​യി​നാ​ച്ചി ട്രേ​ഡേ​ര്‍​സ് എ​ന്ന ക​ട​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഉ​ട​മ​ക​ൾ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഷ​ട്ട​ര്‍ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ കു​രു​മു​ള​ക് മോ​ഷ​ണം പോ​യ​താ​യി അ​റി​ഞ്ഞ​ത്.
അ​ട​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ക​ട​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​യൊ​ന്നും മോ​ഷ്ടാ​ക്ക​ൾ എ​ടു​ത്തി​ട്ടി​ല്ല. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഇ​തേ ക​ട​യി​ല്‍ നി​ന്ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ അ​ട​ക്ക മോ​ഷ​ണം പോ​യി​രു​ന്നു.ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.