കാസർഗോഡ്: ജില്ലയില്‍ 92 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ്-19 പോസിറ്റീവായി. ഇതിൽ 88 പേർ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടാവരും നാലുപേർ വിദേശത്തുനിന്നും വന്നവരുമാണ്. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് ഇന്നലെ കോവിഡ് നെഗറ്റീവായി. നിലവില്‍ 778 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്:
അജാനൂര്‍-ഒന്‍പത്, കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ ഏഴ്,പനത്തടി, കള്ളാര്‍, ബളാല്‍, വെസ്റ്റ് എളേരി-ആറ്, കിനാനൂര്‍-കരിന്തളം-അഞ്ച്, കോടോം-ബേളൂര്‍, ചെങ്കള, മംഗല്‍പ്പാടി-നാല്, കയ്യൂര്‍-ചീമേനി, ചെമ്മനാട്, പള്ളിക്കര-മൂന്ന്, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, പിലിക്കോട്, മധൂര്‍, ഉദുമ - രണ്ട്, ബേഡഡുക്ക, എന്മകജെ, കാറഡുക്ക, കാസര്‍ഗോഡ് നഗരസഭ, കുറ്റിക്കോല്‍, പുല്ലൂര്‍-പെരിയ-ഒന്ന്, കൊട്ടിയൂര്‍ (കണ്ണൂർ)-ഒന്ന്, തവിഞ്ഞാല്‍, എടവക (വയനാട്)-ഒന്ന്.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6,379 പേരാണ്. 96 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 25,273 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.