ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ലേ​ക്ക് ജി​ല്ല​യി​ൽ നി​ന്ന് ആ​റ് ടീ​മു​ക​ൾ
Sunday, January 17, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് ജി​ല്ല​യി​ൽ നി​ന്ന് ആ​റ് ടീ​മു​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു ടീ​മു​ക​ളും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​രു ടീ​മു​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.
കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എം.​ജി. ദേ​വി​ക, കെ. ​പാ​ർ​വ​തി (ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ രീ​തി​ക​ൾ) എ​ട​നീ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​തു​ല്യ വേ​ണു, അ​നു​ശ്രീ (കോ​വി​ഡ് ലോ​ക്ക് ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ എ​ട​നീ​ർ പ്ര​ദേ​ശ​ത്ത് കൃ​ഷി​രീ​തി​ക​ളി​ലു​ണ്ടാ​യ മാ​റ്റം), അ​ജാ​നൂ​ർ ഇ​ഖ്ബാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ​ഫ്‌​ന കു​ഞ്ഞ​ബ്ദു​ല്ല (ന​മ്മു​ടെ ചു​റ്റു​പാ​ടു​മു​ള്ള മ​ണ്ണ്), ഹൊ​സ്ദു​ർ​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ. ​സ്‌​നേ​ഹ, നി​ര​ഞ്ജ​ന (കോ​ട്ട​പ്പാ​റ കാ​നം), കു​ണ്ടം​കു​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ. ​റ​നീ​ഷ, സാ​നി​യ രാ​ഗ് (ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ ചോ​ർ​ച്ചാ ഭീ​ഷ​ണി) എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും തൃ​ക്ക​രി​പ്പൂ​ർ വി.​പി.​പി. എം.​കെ.​പി.​എ​സ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഫാ​ത്തി​മ​ത്ത് റാ​നി​യ, സ​ഹ​ന ബ​ക്ക​ർ (അ​ടു​ക്ക​ള​മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള വി​ദ്യ) എ​ന്നി​വ​ർ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.