ജി​ല്ലാ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫെ​ബ്രു​വ​രി ഏ​ഴി​ന്
Saturday, January 16, 2021 7:15 AM IST
കാ​സ​ര്‍​ഗോ​ഡ്: റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫെ​ബ്രു​വ​രി ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് അ​മ്പ​ല​ത്ത​റ​യി​ലെ അ​സോ​സി​യേ​ഷ​ന്‍ റേ​ഞ്ചി​ല്‍ ന​ട​ക്കു​മെ​ന്ന് റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ മെ​മ്പ​ര്‍​മാ​രെ കൂ​ടാ​തെ താ​ലൂ​ക്ക് റൈ​ഫി​ള്‍ ക്ല​ബി​ന്‍റെ ശി​പാ​ര്‍​ശ​യോ​ടെ വ​രു​ന്ന 50 പേ​ര്‍​ക്കും ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. 31 ന​കം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 50 പേ​ര്‍​ക്കാ​ണ് അ​വ​സ​രം. 31 ന​കം 9447006994 എ​ന്ന ന​മ്പ​റി​ല്‍ പേ​ര്, വ​യ​സ്, ആ​ധാ​ര്‍ കോ​പ്പി, പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​വി​ഭാ​ഗം എ​ന്നീ വി​വ​ര​ങ്ങ​ള്‍ വാ​ട്‌​സ് ആ​പ്പ് ചെ​യ്യ​ണം.

18 മു​ത​ല്‍ 50 വ​യ​സു​വ​രെ​യു​ള്ള സ്വ​ന്ത​മാ​യി തോ​ക്കു​ള്ള​വ​ര്‍​ക്ക് എ​യ​ര്‍ റൈ​ഫി​ൾ, പി​സ്റ്റ​ള്‍ വി​ഭാ​ഗ​ത്തി​ലും 22 റൈ​ഫി​ള്‍ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ര്‍ കാ​ഞ്ഞ​ങ്ങാ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​വി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ എ.​കെ. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.