ബ​ജ​റ്റി​ൽ ജി​ല്ല​യ്ക്ക് നി​രാ​ശ
Saturday, January 16, 2021 7:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ടു​ത്തു​പ​റ​യ​ത്ത​ക്ക യാ​തൊ​രു പു​തി​യ പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ക്കാ​ത്ത സം​സ്ഥാ​ന ബ​ജ​റ്റ് ജി​ല്ല​യ്ക്ക് സ​മ്മാ​നി​ച്ച​ത് നി​രാ​ശ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഏ​റെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല​യി​ലെ ഉ​ക്കി​ന​ടു​ക്ക ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്പെ​ഷാ​ലി​റ്റി സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും ബ​ജ​റ്റി​ൽ എ​ന്നാ​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ മെ​ഡി​ക്കൽ കോ​ള​ജ് പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ തു​ക​യൊ​ന്നും വ​ക​യി​രു​ത്തി​യി​ട്ടി​ല്ല.

നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി​യു​ടെ സ​ഹാ​യം തേ​ടി 193 കോ​ടി​രൂ​പ​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ച്ച് ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. കാ​സ​ർ​ഗോ​ഡ് പാ​യ്ക്കേ​ജി​നു​ള്ള തു​ക വ​ർ​ധി​പ്പി​ച്ച​താ​ണ് പ്ര​ധാ​ന​നേ​ട്ടം. ക​ഴി​ഞ്ഞ​വ​ട്ടം 90 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 125 കോ​ടി​യാ​യി വ​ർ​ധി​പ്പി​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലും ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ അ​ഞ്ചു​കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ ന​ട​പ​ടി​ക​ളെ​ടു​ക്കാ​നു​ള്ള തു​ട​ര്‍ പ​ദ്ധ​തി​ക്ക് ബ​ജ​റ്റി​ല്‍ 19 കോ​ടി രൂ​പ വ​ക​യി​രു​ത്തി. എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് പു​ന​ര​ധി​വാ​സ സെ​ല്‍ പു​ന​ര​ധി​വാ​സ സ​ഹാ​യം, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പു​ന​ര​ധി​വാ​സ ഗ്രാ​മം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ചെ​ല​വു​ക​ള്‍​ക്കു​ള്ള തു​ക എ​ന്നി​വ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മൂ​ലം കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​ര്‍​ക്ക് 2,200 രൂ​പ നി​ര​ക്കി​ലും വി​ക​ലാം​ഗ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന രോ​ഗി​ക​ള്‍​ക്ക് 1,700 രൂ​പ, മ​റ്റു​ള്ള രോ​ഗി​ക​ള്‍​ക്ക് 1,200 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം ന​ല്‍​കി വ​രു​ന്നു​ണ്ട്. ഇ​തു​പോ​ലെ ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്ക് 2,000 രൂ​പ, എ​ട്ടു​മു​ത​ല്‍ 10 വ​രെ 3,000 രൂ​പ, 11ഉം 12​ഉം ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്ക് 4,000 രൂ​പ എ​ന്നീ നി​ര​ക്കി​ല്‍ ന​ല്‍​കി വ​രു​ന്ന ധ​ന​സ​ഹാ​യം തു​ട​രും. എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ മൂ​ലം പൂ​ര്‍​ണ​മാ​യും കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍, മാ​ന​സി​ക​രോ​ഗി​ക​ള്‍ എ​ന്നി​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​ന് 700 രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും.

കൊ​ട​ക്കാ​ട് അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ ഫോ​ക്‌​ലോ​ർ വി​ല്ലേ​ജ് സ്ഥാ​പി​ക്കും. യു​വ​തൊ​ഴി​ൽ സം​ര​ഭ​ക​ർ​ക്ക് താ​മ​സ​ത്തോ​ടൊ​പ്പം തൊ​ഴി​ൽ നൈ​പു​ണ്യ​പ​രി​ശീ​ല​ന​വും ന​ൽ​കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് യൂ​ത്ത് സെ​ന്‍റ​ർ സ്ഥാ​പി​ക്കും.

മൂ​ന്നു കോ​ടി രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി ഗു​രു​വ​ന​ത്ത് 55 സെ​ന്‍റ് സ്ഥ​ലം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി മാ​റ്റി​വ​ച്ചി​ട്ടു​ള്ള​താ​യും റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കി​നാ​നൂ​ർ-​ക​രി​ന്ത​ളം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് അ​ഞ്ചു കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ള​ളാ​ർ-​ചു​ള്ളി​ത്ത​ട്ട് റോ​ഡ് ഒ​ന്പ​തു കോ​ടി​യും കാ​ഞ്ഞ​ങ്ങാ​ട് ഓ​പ്പ​ൺ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ചു​കോ​ടി​യും എ​രു​മ​ക്കു​ള​ത്തെ ഐ​ടി​ഐ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി​യും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ഡ്രൈ​നേ​ജ് നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വ്യ​വ​സാ​യ പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​മെ​ന്നും കാ​സ​ര്‍​ഗോ​ഡ് എ​യ​ര്‍​സ്ട്രി​പ്പി​ന്‍റെ ഡി​പി​ആ​ര്‍ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ബ​ജ​റ്റി​ൽ പ​റ​യു​ന്നു.

നീ​ലേ​ശ്വ​രം ബ​സാ​ര്‍- ത​ളി​യി​ല്‍ അ​മ്പ​ലം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു​കോ​ടി, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി​ന് 60 ല​ക്ഷം, ചെ​ങ്ക​ള-​അ​ക്ക​ര​ക്ക​ര-​ബേ​വി​ഞ്ച റോ​ഡി​ന്-​ഒ​രു​കോ​ടി, പെ​രി​യ-​കാ​ഞ്ഞി​ര​ടു​ക്കം-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ന് ര​ണ്ടു കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചു.

ക​യ്യൂ​ര്‍ സ​മ​ര ച​രി​ത്ര മ്യൂ​സി​യം, നീ​ലേ​ശ്വ​ര​ത്ത് ലോ ​അ​ക്കാ​ദ​മി ആ​ൻ​ഡ് സ്റ്റ​ഡി സെ​ന്‍റ​ര്‍, നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ക​ല്ല​ള​ന്‍ വൈ​ദ്യ​ര്‍ സ്മാ​ര​ക സാം​സ്‌​കാ​രി​ക സ​മു​ച്ഛ​യം, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. അ​ഹ​മ്മ​ദി​ന്‍റെ പേ​രി​ല്‍ ലൈ​ബ്ര​റി​യും ഗ​വേ​ഷ​ണ കേ​ന്ദ്ര​വും, മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍, മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പ​ള​യി​ല്‍ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍, പ​ര​പ്പ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ്, കു​റ്റി​ക്കോ​ല്‍ ഐ​ടി​ഐ, ഉ​ദു​മ സ്പി​ന്നിം​ഗ് മി​ല്‍ ന​വീ​ക​ര​ണം, കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ ഓ​ഡി​റ്റോ​റി​യം, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ല്‍ വ്യ​വ​സാ​യ പാ​ര്‍​ക്ക്, ഉ​പ്പ​ള തു​രു​ത്തി​ക്കു​ന്നി​ല്‍ പാ​ലം നി​ര്‍​മാ​ണം, മ​ധൂ​ര്‍-​പ​ട്‌​ള-​കൊ​ല്ലം​ങ്ങാ​നം റോ​ഡ്, നെ​ക്രം​പാ​റ-​ആ​ര്‍​ള​ടു​ക്കം-​പു​ണ്ടൂ​ര്‍-​നാ​ര​മ്പാ​ടി-​ഏ​ത്ത​ടു​ക്ക റോ​ഡ്, പെ​ര്‍​മു​ദെ-​ധ​ര്‍​മ്മ​ത്ത​ടു​ക്ക റോ​ഡ്, മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍-​ചേ​ര​ങ്കൈ ക​ട​പ്പു​റം-​ലൈ​റ്റ്ഹൗ​സ് പ​ള്ളം റോ​ഡ്, അ​ര​മ​ങ്ങാ​നം പാ​ലം, മു​ന​മ്പം പാ​ലം, ബാ​വി​ക്ക​ര ത​ട​യ​ണ​യ്ക്ക് സ​മീ​പം ട്രാ​ക്ട​ര്‍ വേ, ​ആ​ശ്ര​മം സ്‌​കൂ​ള്‍ കു​ണ്ടം​കു​ഴി​കു​ണ്ടം കു​ഴി​യി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് ജി​ല്ല​യ്ക്ക് ബ​ജ​റ്റി​ല്‍ ല​ഭി​ച്ച മ​റ്റു നേ​ട്ട​ങ്ങ​ള്‍.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ലെ പ​ദ്ധ​തി​യാ​യ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​കാ​ശ​പാ​ത, ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ​റ​ഞ്ഞ കാ​ഞ്ഞ​ങ്ങാ​ട്ടെ അ​ണ്ട​ർ ഗ്രൗ​ണ്ട് പാ​സേ​ജ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​ത്ത​വ​ണ യാ​തൊ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. ജി​ല്ല​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യും യാ​തൊ​രു പ​ദ്ധ​തി​ക​ളു​മി​ല്ല.
മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത്. എ​ന്നാ​ൽ ബ​ജ​റ്റി​ൽ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​ട്ടേ​യി​ല്ല.

തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന കാ​സ​ർ​ഗോ​ഡ് ഭെ​ൽ-​ഇ​എം​എ​ൽ ഏ​റ്റെ​ടു​ക്കാ​നു​ള്ള തു​ക​യും ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.