ഒ​ന്നാം ക്ലാ​സ് ചി​ത്രം...! സം​സ്ഥാ​ന ബ​ജ​റ്റി​ന്‍റെ പു​റം​ച​ട്ട​യി​ലെ ചി​ത്രം വ​ര​ച്ച​ത് ഇ​രി​യണ്ണി​യി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​ൻ
Saturday, January 16, 2021 7:15 AM IST
കാ​സ​ർ​ഗോ​ഡ്: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ പു​സ്ത​ക പു​റം​ച​ട്ട​യി​ലു​ള്ള​ത് ഇ​രി​യ​ണ്ണി​യി​ലെ വി. ​ജീ​വ​ന്‍ എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ന്‍ വ​ര​ച്ച ചി​ത്രം. ജെ​ന്‍​ഡ​ര്‍ ബ​ജ​റ്റി​ന്‍റെ ചി​ത്ര​വും ഈ ​മി​ടു​ക്ക​ന്‍റേ​ത് ത​ന്നെ. ഇ​രി​യ​ണ്ണി എ​ല്‍​പി സ്‌​കൂ​ള്‍ ഒ​ന്നാം ക്ലാ​സു​കാ​ര​നാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍.

ജീ​വ​ന്‍റെ വ​ര​ക​ള്‍ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ജീ​വ​ന്‍ ചി​ത്ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​റു​ണ്ട്. ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​വ​ര്‍ ഡി​സൈ​ന​ര്‍ റി​ട്ട. പ്ര​ഫ. ഗോ​ഡ്‌​ഫ്രെ ദാ​സാ​ണ് മു​ഖ​ചി​ത്ര​ത്തി​നാ​യി ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ന്‍റെ പു​റം​ച​ട്ട​യി​ല്‍ ത​ന്നെ ചി​ത്രം അ​ച്ച​ടി​ച്ചു​വ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ജീ​വ​ന്‍.

മൂ​ന്നു​വ​യ​സ് മു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും നാ​ലാം വ​യ​സ് മു​ത​ലാ​ണ് വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ തു​ട​ങ്ങി​യ​തെ​ന്ന് ജീ​വ​ന്‍റെ അ​ച്ഛ​നും അ​ധ്യാ​പ​ക​നു​മാ​യ സ​രീ​ഷ് വ​ട​ക്കി​നി​യി​ല്‍ പ​റ​ഞ്ഞു.

ഇ​രി​യ​ണ്ണി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ സ​രീ​ഷ് വ​ട​ക്കി​നി​യി​ല്‍-​കെ.​വി. റോ​ഷി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജീ​വ​ന്‍. പ​യ്യ​ന്നൂ​ര്‍ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സ​രീ​ഷും കു​ടും​ബ​വും നാ​ലു വ​ര്‍​ഷ​മാ​യി ഇ​രി​യ​ണ്ണി​യി​ലാ​ണ് താ​മ​സം.