കാസര്‍ഗോഡ്: ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി ( വിദേശം- രണ്ട്, ഇതരസംസ്ഥാനം- രണ്ട്, സമ്പര്‍ക്കം-93). 115 പേര് രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്: കുറ്റിക്കോല്‍-15, ബളാല്‍-13, കയ്യൂര്‍-ചീമേനി-12, ഈസ്റ്റ് എളേരി-ആറ്, ചെങ്കള-നാല്, വെസ്റ്റ് എളേരി, അജാനൂര്‍, നീലേശ്വരം, പടന്ന, തൃക്കരിപ്പൂര്‍, മധൂര്‍, മംഗല്‍പ്പാടി-മൂന്ന്,
കള്ളാര്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, കാസര്‍ഗോഡ്, ചെമ്മനാട്, പള്ളിക്കര, പിലിക്കോട്-രണ്ട്, പനത്തടി, പുല്ലൂര്‍-പെരിയ, ബേഡഡുക്ക, ചെറുവത്തൂര്‍, ദേലമ്പാടി, ഉദുമ, മഞ്ചേശ്വരം, മീഞ്ച,
മുളിയാര്‍, പൈവളിഗ-ഒന്ന്. ഇതരജില്ല: വെളളാട്, തലശേരി-ഒന്ന്. വീടുകളില്‍ 5,727 പേരും സ്ഥാപനങ്ങളില്‍ 295 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6,022 പേരാണ്. പുതിയതായി 350 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേയടക്കം പുതിയതായി 1,638 (ആര്‍ടിപിസിആര്‍-373 , ആന്റിജന്‍- 1262 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 415 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
348 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 72 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.