25 കേ​സു​ക​ളി​ല്‍ കൂ​ടി ക​മ​റു​ദ്ദീ​ന് ജാ​മ്യം
Friday, January 15, 2021 12:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25 കേ​സു​ക​ളി​ല്‍ കൂ​ടി എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്ക് ജാ​മ്യം. ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ നി​ന്നും 14 കേ​സു​ക​ളി​ലും കാ​സ​ര്‍​ഗോ​ഡ് കോ​ട​തി​യി​ല്‍ നി​ന്നും 11 കേ​സു​ക​ളി​ലു​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.
നേ​ര​ത്തേ 24 കേ​സു​ക​ളി​ല്‍ ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ നി​ന്നും മൂ​ന്ന് കേ​സു​ക​ളി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​കെ ജാ​മ്യം ല​ഭി​ച്ച കേ​സു​ക​ളു​ടെ എ​ണ്ണം 52 ആ​യി. ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കെ 148 കേ​സു​ക​ളാ​ണ് ക​മ​റു​ദ്ദീ​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. 16 കേ​സു​ക​ളി​ലെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.
മു​ഴു​വ​ന്‍ കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ചാ​ലും ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ക​മ​റു​ദ്ദീ​ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി കി​ട്ടാ​നി​ട​യി​ല്ല.
അ​തു​കൊ​ണ്ടു​ത​ന്നെ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നും വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള വ​ഴി​യും അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്.