ഏ​ഴു​ദി​വ​സം കൊ​ണ്ട് അ​തി​ര്‍​ത്തി ക​ട​ന്ന​ത് ഏ​ഴാ​ന​ക​ള്‍; ഓ​പ്പ​റേ​ഷ​ൻ ‘ഗ​ജ’
Thursday, December 3, 2020 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ഗ​ജ ഏ​ഴു​ദി​വ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി ക​ട​ന്ന​ത് ഏ​ഴ് ആ​ന​ക​ള്‍.

ദേ​ല​മ്പാ​ടി പു​ലി​പ്പ​റ​മ്പ് വ​ഴി​യാ​ണ് ഇ​വ വ​നാ​തി​ര്‍​ത്തി ക​ട​ന്ന​ത്. ഇ​വി​ടെ നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത​വേ​ലി ആ​ന​ക്കൂ​ട്ട​ത്തെ ക​ട​ത്തി​വി​ടു​ന്ന​തി​നാ​യി അ​ഴി​ച്ചു​വ​ച്ചി​രു​ന്നു. ബ​ള​വ​ന്ത​ടു​ക്ക ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ​യാ​ണ് നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ഏ​ഴു​ദി​വ​സം കൊ​ണ്ട് അ​തി​ര്‍​ത്തി ക​ട​ത്തി​യ​ത്.

ച​മ്പി​ലാം​കൈ ഭാ​ഗ​ത്തു​നി​ന്ന് ഏ​ഴ് ആ​ന​ക​ള്‍ ത​ന്നെ അ​ട​ങ്ങി​യ മ​റ്റൊ​രു കൂ​ട്ട​ത്തെ​യും ഒ​രു ഒ​റ്റ​യാ​നെ​യും വ​നാ​തി​ര്‍​ത്തി​ക്ക് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​രെ എ​ത്തി​ക്കാ​നാ​യി​ട്ടു​ണ്ട്. ഇ​നി ഒ​ന്നോ ര​ണ്ടോ ദി​വ​സം കൊ​ണ്ട് ഇ​വ​യെ​യും അ​തി​ര്‍​ത്തി ക​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ആ​ന​ക്കൂ​ട്ടം അ​തി​ര്‍​ത്തി ക​ട​ന്നു​ക​ഴി​ഞ്ഞാ​ല്‍ ഒ​റ്റ​യാ​നെ ക​ട​ത്തു​ന്ന​ത് താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​ണെ​ന്നും ദൗ​ത്യ​സേ​നാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.

അ​വ​ശേ​ഷി​ക്കു​ന്ന പ​ത്തോ​ളം ആ​ന​ക​ള്‍ ഇ​പ്പോ​ള്‍ പാ​ണ്ടി വ​ന​ത്തി​ലാ​ണു​ള്ള​ത്. ഇ​വ​യെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​ട​ന്ന് പു​ലി​പ്പ​റ​മ്പ് വ​രെ എ​ത്തി​ക്കു​ക​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​നു മു​ന്നി​ലു​ള്ള അ​ടു​ത്ത വെ​ല്ലു​വി​ളി. ഇ​തി​ന് പ​ത്തു​ദി​വ​സ​ത്തി​ലേ​റെ എ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി ക​ട​ന്ന ആ​ന​ക്കൂ​ട്ടം ഇ​തി​നി​ട​യി​ല്‍ തി​രി​ച്ചു​വ​രാ​തെ നോ​ക്കു​ക​യും ചെ​യ്യ​ണം. എ​ല്ലാ ആ​ന​ക​ളെ​യും അ​തി​ര്‍​ത്തി ക​ട​ത്തി​വി​ട്ട​തി​നു ശേ​ഷം മാ​ത്ര​മേ ഇ​വി​ടെ വേ​ലി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ദൗ​ത്യം പൂ​ര്‍​ത്തി​യാ​യാ​ലു​ട​ന്‍ ഇ​തി​ന്‍റെ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​രാ​റു​കാ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.