പോ​ളി​ടെ​ക്‌​നി​ക് പ്ര​വേ​ശ​നം: സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Thursday, December 3, 2020 1:07 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഇ​കെ​എ​ന്‍​എം ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ പോ​ളി​ടെ​ക്‌​നി​ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. മൂ​ന്നി​ന് രാ​വി​ലെ 9.30 ന് 32,000 ​റാ​ങ്ക് വ​രെ​യു​ള​ള ഓ​ര്‍​ഫ​ന്‍, ഫി​സി​ക്ക​ലി ഹാ​ൻ​ഡി​കാ​പ്ഡ്, കു​ഡും​ബി, ലാ​റ്റി​ന്‍ ക​ത്തോ​ലി​ക്ക് ആ​ൻ​ഡ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍, എ​സ്ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട​വ​ര്‍ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം. സ്ട്രീം ​ഒ​ന്നി​ല്‍ 32,001 മു​ത​ല്‍ 46,000 വ​രെ റാ​ങ്കു​ള​ള വെ​ബ്‌​സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രും ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11.30 ന​കം കേ​ളേ​ജി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് സ്ട്രീം ​ഒ​ന്നി​ല്‍ 46,000 ത്തി​നു മു​ക​ളി​ല്‍ റാ​ങ്കു​ള​ള ര​ണ്ടാം​ഘ​ട്ട സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് വെ​ബ്‌​സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ നാ​ലി​ന് രാ​വി​ലെ 9.30 ന് ​കേ​ളേ​ജി​ലെ​ത്ത​ണം. സ്ട്രീം ​ര​ണ്ടി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രും നാ​ലി​ന് ഉ​ച്ച​യ്ക്കു12​ന​കം കോ​ള​ജി​ലെ​ത്ത​ണം. ഒ​ഴി​വു​ക​ള്‍
മൂ​ന്നി​ന് വൈ​കു​ന്നേ​രം www.polyadmission.org, www.gptctrikaripur.in എ​ന്നീ സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​കും. ഫോ​ണ്‍: 9946457866, 9497644788.