കൊ​ട​വ​ലം ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
Thursday, December 3, 2020 1:07 AM IST
പു​ല്ലൂ​ര്‍: കൊ​ട​വ​ലം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ര്‍​ന്നു. ക്ഷേ​ത്ര​മു​റ്റ​ത്തും അ​ര​യാ​ല്‍​ത്ത​റ​യി​ലു​മു​ള്ള ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്.
ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളി​ലു​മാ​യി ആ​യി​രം രൂ​പ​യോ​ളം ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. അ​മ്പ​ല​ത്ത​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.