സ്ഥാനാർഥിയെവിടെ നേതാവേ...?
Thursday, December 3, 2020 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മി​ല്ലാ​ത്ത​തു​കൊ​ണ്ടും പ്രാ​ദേ​ശി​ക​മാ​യു​ള്ള നീ​ക്കു​പോ​ക്കി​ന്‍റെ പേ​രി​ലും പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലാ​ത്ത വാ​ർ​ഡു​ക​ൾ ജി​ല്ല​യി​ൽ അ​ന​വ​ധി.

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ബി​ജെ​പി​ക്ക് മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​യു​ള്ള​ത്. ഇ​വി​ടെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും പി​ന്തു​ണ​യ്ക്കു​ന്ന​ത്. ഇ​വി​ടെ 4, 5, 33 വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ നാ​ലാം വാ​ർ​ഡി​ൽ സി​പി​എം വി​മ​ത​സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്ന​ത്. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 15 വാ​ർ​ഡു​ക​ളി​ൽ ഏ​ഴി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലും സ്ഥാ​നാ​ർ​ഥി​യി​ല്ല.

എ​ൽ​ഡി​എ​ഫ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 16 വാ​ർ​ഡു​ക​ളി​ൽ അ​ഞ്ചി​ട​ത്ത് മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​റ്റു വാ​ർ​ഡു​ക​ളി​ൽ ഡി​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കും. ചി​റ്റാ​രി​ക്കാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലും ചി​റ്റാ​രി​ക്കാ​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലും അ​വ​ർ ഡി​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കും. മം​ഗ​ൽ​പ്പാ​ടി​യി​ൽ ര​ണ്ടു വാ​ർ​ഡു​ക​ളി​ലും മൊ​ഗ്രാ​ൽ-​പു​ത്തൂ​രി​ൽ ഒ​രു വാ​ർ​ഡി​ലും ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല.

ഏ​റ്റ​വു​മ​ധി​കം വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കാ​തി​രി​ക്കു​ന്ന​ത് എ​ൻ​ഡി​എ​യാ​ണ്. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​വ​രു​ടെ സാ​ന്നി​ധ്യം ശു​ഷ്ക​മാ​യി​രി​ക്കു​ന്ന​ത്. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വാ​ർ​ഡി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​യു​ള്ള​ത്. വെ​സ്റ്റ് എ​ളേ​രി​യി​ൽ പ​ത്ത് വാ​ർ​ഡു​ക​ളി​ലും കി​നാ​നൂ​ർ-​ക​രി​ന്ത​ള​ത്ത് ഏ​ഴു വാ​ർ​ഡു​ക​ളി​ലും ബ​ളാ​ലി​ൽ ഒ​രു വാ​ർ​ഡി​ലും അ​വ​ർ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​മ​ല, ക​ന്പ​ല്ലൂ​ർ ഡി​വി​ഷ​നു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​യി​ല്ല.

ചെ​റു​വ​ത്തൂ​രി​ൽ 14ഉം ​നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ 11ഉം ​കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും പി​ലി​ക്കോ​ടും പ​ത്തും പ​ട​ന്ന​യി​ൽ ഒ​ന്പ​തും കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ൽ എ​ട്ടും ചെ​ങ്ക​ള​യി​ൽ ഏ​ഴും തൃ​ക്ക​രി​പ്പൂ​രി​ൽ ആ​റും അ​ജാ​നൂ​രി​ൽ നാ​ലും മു​ളി​യാ​റി​ൽ ര​ണ്ടും വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി സാ​ന്നി​ധ്യ​മി​ല്ല.