ഇ​ട​തു​സ​ർ​ക്കാ​ർ കൊ​ല​പാ​ത​കി​ക​ൾ​ക്കൊ​പ്പം: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Thursday, December 3, 2020 1:05 AM IST
രാ​ജ​പു​രം: ഇ​ട​തു​സ​ർ​ക്കാ​ർ സ​മ​സ്ത മേ​ഖ​ല​യി​ലും പ​രാ​ജ​യ​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല ക​ള്ള​ന്മാ​രു​ടെ​യും പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ​യും കൊ​ല​പാ​ത​കി​ക​ളു​ടെ​യും കൂ​ടെ​യാ​ണ് അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ചു​ള്ളി​ക്ക​ര വ്യാ​പാ​ര​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്വ​ന്തം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത വി​ധം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അ​ധഃ​പ​തി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​രു​താ​യ്മ​ക​ൾ​ക്കെ​തി​രേ പ​റ​യു​ന്ന മാ​ധ്യ​മ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മം അ​വ​ർ​ക്ക് ത​ന്നെ നാ​ണം കെ​ട്ടു മാ​റ്റേ​ണ്ടി​വ​ന്നു. ജ​ന​ങ്ങ​ളു​ടെ മ​ന​സ് അ​റി​യാ​നു​ള്ള ക​ഴി​വ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നി​ല്ല. ഇ​തി​നെ​ല്ലാം ഉ​ള്ള മ​റു​പ​ടി ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ലാ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ, സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​ധ​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, രാ​ജു ക​ട്ട​ക്ക​യം, ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഹ​രീ​ഷ് പി. ​നാ​യ​ർ (ചെ​യ​ർ​മാ​ൻ), പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ (വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ), ബി.​പി. പ്ര​ദീ​പ്കു​മാ​ർ, പി.​സി. തോ​മ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​ർ), പി.​എ. ആ​ലി (ട്ര​ഷ​റ​ർ).