പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Thursday, December 3, 2020 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ര​ണ്ടാം​ദി​ന​വും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ശ്‌​ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​വി​ട​ങ്ങ​ളി​ല്‍ ഒ​രു​ക്കേ​ണ്ട സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ള്‍, അ​ജാ​നൂ​ര്‍, പൂ​ല്ലൂ​ര്‍-​പെ​രി​യ, ചെ​മ്മ​നാ​ട്, മ​ടി​ക്കൈ, ക​യ്യൂ​ര്‍-​ചീ​മേ​നി, പി​ലി​ക്കോ​ട്, പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ര്‍, പ​ള്ളി​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഇ​ന്ന​ലെ സ​ന്ദ​ര്‍​ശി​ച്ച​ത്.