കേ​ര​ള കോ​ൺ​ഗ്ര​സി​നോ​ടു​ള്ള അ​വ​ഗ​ണ​ന യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​കും: ജ​യിം​സ് എം. ​മാ​രൂ​ർ
Thursday, December 3, 2020 1:04 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ച​ത് മ​ല​യോ​ര​മേ​ഖ​ല​യി​ൽ യു​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചി​റ്റാ​രി​ക്കാ​ൽ ഡി​വി​ഷ​നി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജ​യിം​സ് എം. ​മാ​രൂ​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രു​ടെ കാ​ല​ത്ത് മാ​ത്ര​മാ​ണ് ഇ​വി​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് മ​ന​സി​ലാ​കും. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി.​ജെ. ജോ​സ​ഫ് ജ​ല​വി​ഭ​വ​മ​ന്ത്രി​യാ​യി​രി​ക്കെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന് 34 കോ​ടി, വെ​സ്റ്റ് എ​ളേ​രി​ക്ക് 24 കോ​ടി, ബ​ളാ​ലി​ന് 21 കോ​ടി എ​ന്നി​ങ്ങ​നെ 79 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത് ഇ​തി​ന്‍റെ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ്. യു​ഡി​എ​ഫി​ന് ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നും കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​ത്ത​വ​ണ ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​തന്നും ജ​യിം​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.