കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​നം മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ത​ട​ഞ്ഞ സംഭവം: ഉദ്യോഗസ്ഥ ‘യുദ്ധം’ മുറുകുന്നു
Monday, November 30, 2020 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ കോ​ട​തി​യി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ എ​ത്തി​ക്കു​ക​യാ​യി​രു​ന്ന കോ​ണ്‍​ട്രാ​ക്ട് വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്.
അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ക​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തേ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് 18 കോ​ട​തി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.
കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​നീ​ഷ്, ജി​ജോ, വി​ജ​യ്, നി​സാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷം കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സി​ലാ​ണ് കോ​ട​തി ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്കെ​ത്തു​ക​യും തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തി​രു​ന്ന​ത്.
എ​ന്നാ​ല്‍ ഈ ​ബ​സ് പ​ല​യി​ട​ങ്ങ​ളി​ലും സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്തി ആ​ളെ എ​ടു​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സ് ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ​പ്ര​കാ​രം കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ര്‍​ത്തി ആ​ളെ ക​യ​റ്റാ​ന്‍ പാ​ടു​ള്ള​ത​ല്ല.
ബ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​ഭാ​ഗ​ത്തും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നേ​ര​ത്തേ കോ​ട​തി ജീ​വ​ന​ക്കാ​ര്‍​ക്കു​വേ​ണ്ടി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഏ​ര്‍​പ്പാ​ട് ചെ​യ്തി​രു​ന്ന​താ​യും എ​ന്നാ​ല്‍ ഇ​തി​നാ​യി അ​ട​ച്ച തു​ക​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി ര​ശീ​തി ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്നീ​ട് സ്വ​കാ​ര്യ വാ​ഹ​നം ഏ​ര്‍​പ്പാ​ട് ചെ​യ്ത​തെ​ന്നു​മാ​ണ് കോ​ട​തി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.


മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്
ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ
കേ​സെ​ടു​ത്ത​തി​ല്‍
പ്ര​തി​ഷേ​ധം

കാ​സ​ര്‍​ഗോ​ഡ്: ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ കോ​ട​തി ജീ​വ​ന​ക്കാ​രു​മാ​യി അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ ടൂ​റി​സ്റ്റ് ബ​സ് പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സെ​ടു​പ്പി​ച്ച ന​ട​പ​ടി​യി​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ക​ണ്ണൂ​ര്‍ -കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍ ത​ന്നെ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യൂ​ണി​യ​ന്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. രാ​ജേ​ഷ്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍‍ പ​റ​ഞ്ഞു.