തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വീ​ണുപ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Saturday, November 28, 2020 8:51 PM IST
കു​റ്റ്യാ​ട്ടൂ​ര്‍: കു​റ്റ്യാ​ട്ടൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണപ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​വ​ന്നൂ​ര്‍​മൊ​ട്ട പ​ത്താം​മൈ​ല്‍ മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കു​ന്നൂ​ല്‍ ഒ​തേ​ന​ൻ-​മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി.​എ. ഷാ​ജി (45) യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പ്ര​ചാ​ര​ണ​ബോ​ര്‍​ഡ് കെ​ട്ടു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം.

സം​സ്കാ​രം കു​റ്റ്യാ​ട്ടൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജേ​ഷ്, ര​തീ​ഷ്, സു​നി​ത. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. വി​നോ​ദ് കു​മാ​ര്‍, ബി​ജു ഏ​ള​ക്കു​ഴി, ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി, എം. ​ത​മ്പാ​ന്‍, പി. ​സ​ജീ​വ​ന്‍, പി.​വി. ലി​ജേ​ഷ്, കെ.​എ​ന്‍.​വി​നോ​ദ്, എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യ റി​ട്ട. കേ​ണ​ല്‍ സാ​വി​ത്രി​യ​മ്മ കേ​ശ​വ​ന്‍, ബേ​ബി സു​നാ​ഗ​ര്‍ എ​ന്നി​വ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.