ശ​ര​ണ്യ വോ​ട്ടു ചോ​ദി​ക്കു​ന്ന​ത് കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി
Saturday, November 28, 2020 1:00 AM IST
ക​ണ്ണൂ​ർ: പ​രാ​തി പ​റ​ഞ്ഞി​ട്ടും സ​മ​രം ചെ​യ്തി​ട്ടും നാ​ടി​ന്‍റെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​ധി​കൃ​ത​ർ പ​രി​ഹാ​രം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​രി. കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11 പ​ട്ടി​ക​ജാ​തി കോ​ള​നി​യാ​യ നൂ​ഞ്ഞേ​രി​യി​ലാ​ണ് നാ​ടി​ന്‍റെ പൊ​തു സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​ശ​ര​ണ്യ എ​ന്ന യു​വ​തി​യും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി നൂ​ഞ്ഞേ​രി കോ​ള​നി​വാ​സി​ക​ൾ നേ​രി​ടു​ന്ന വ​ലി​യൊ​രു പ്ര​ശ്ന​മാ​ണ് കു​ടി​വെ​ള്ള​ദൗ​ർ​ല​ഭ്യം. പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​രി​ക​ൾ മാ​റി​മാ​റി​വ​ന്നി​ട്ടും കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി ശ​ര​ണ്യ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.
നൂ​ഞ്ഞേ​രി കോ​ള​നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​സ്രോ​ത​സാ​യി മൂ​ന്ന് പ​ഞ്ചാ​യ​ത്ത് കി​ണ​റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കാ​ൻ ഒ​രു കി​ണ​ർ മാ​ത്ര​മാ​യി. നൂ​ഞ്ഞേ​രി ജ​ന​കീ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ക​ണ്ടി​ല്ല. ഇ​തോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ള​നി​യി​ലെ ജ​ന​കീ​യ​സ​മി​തി പൊ​തു​സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​ര​ത്തി​നി​റ​ക്കി​യ​ത്.
ജ​ന​ങ്ങ​ളു​ടെ പൊ​തു​പ്ര​ശ്നം ഉ​യ​ർ​ത്തി​ക്കാ​ട്ടി ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​യ ശ​ര​ണ്യ​യ്ക്ക് പി​ന്തു​ണ ന​ൽ​കി എ​ൽ​ഡി​എ​ഫ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ നി​രു​പാ​ധി​കം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ക​ടു​ത്ത മ​ത്സ​ര​മാ​ണ് നൂ​ഞ്ഞേ​രി കോ​ള​നി​യി​ൽ ശ​ര​ണ്യ​യ്ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. കോ​ള​നി​വാ​സി​ക​ളാ​യ യു​വാ​ക്ക​ളു​ടെ ക്ല​ബാ​യ യു​വ​ക്ല​ബ് നൂ​ഞ്ഞേ​രി കോ​ള​നി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ് ബി​രു​ദ​ധാ​രി​യാ​യ ശ​ര​ണ്യ.