എന്തുവില കൊടുത്തും ‘ഹോം ഗ്രൗണ്ടിൽ’ ജയിക്കാൻ പാർട്ടികൾ
Wednesday, November 25, 2020 10:06 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കാ​ടി​ള​ക്കി രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ പ്ര​ച​ര​ണം ന​ട​ത്തു​മ്പോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നെ​ടു​നാ​യ​ക​ത്വം രൂ​പ​പ്പെ​ടു​ന്ന ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​മു​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നു​ക​ളി​ൽ എ​തി​ർ​പാ​ർ​ട്ടി​ക​ൾ വി​ജ​യി​ച്ചു​വെ​ന്ന​ത് യാ​ദൃ​ശ്ചി​കം. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ജി​ല്ലാ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ൾ​പ്പെ​ടു​ന്ന കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ൽ 'രാ​ഷ്ട്രീ​യ​ശ​ത്രു​ക്ക​ൾ ' ജ​യി​ച്ചു​ക​യ​റു​ന്ന​ത് വ​ലി​യ തോ​ൽ​വി​യാ​യി പാ​ർ​ട്ടി​നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു. ഈ ​നാ​ണ​ക്കേ​ട് മാ​റ്റാ​ൻ ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ.

സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ൻ മ​ന്ദി​രം ഉ​ൾ​പ്പെ​ടു​ന്ന 47-ാം ഡി​വി​ഷ​നാ​യ ത​ളാ​പ്പ് ടെ​മ്പി​ൾ വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ലെ അ​മൃ​ത രാ​മ​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യി​ച്ച​ത്. തൊ​ട്ട​ടു​ത്ത എ​തി​ർ​സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യി​ലെ അ​ർ​ച്ച​ന വ​ണ്ടി​ച്ചാ​ലി​നെ 75 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​മൃ​ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സി​പി​എ​മ്മി​ലെ എം.​കെ. ശ്രീ​ജ ഇ​വി​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. ആ​കെ 1556 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. അ​മൃ​ത രാ​മ​കൃ​ഷ്ണ​ന് 707 വോ​ട്ടു​ക​ളും ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ർ​ച്ച​ന വ​ണ്ടി​ച്ചാ​ലി​ന് 623 വോ​ട്ടും എ​ൽ​ഡി​എ​ഫി​ലെ എം.​കെ.​ശ്രീ​ജ​യ്ക്ക് 228 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ മാ​രാ​ർ​ജി ഭ​വ​ൻ സ്ഥി​തി​ചെ​യ്യു​ന്ന താ​ളി​ക്കാ​വ് 52-ാം ഡി​വി​ഷ​നി​ൽ കോ​ൺ​ഗ്ര​സി​ലെ ആ​ർ.​ര​ഞ്ജി​ത്ത് 423 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ആ​കെ 1499 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. ഇ​തി​ൽ ആ​ർ.​ര​ഞ്ജി​ത്തി​ന് 843 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി.​രാ​ഗേ​ഷി​ന് 420 വോ​ട്ടും ബി​ജെ​പി​യി​ലെ ഭാ​ഗ്യ​ശീ​ല​ൻ ചാ​ലാ​ടി​ന് 148 വോ​ട്ടു​ക​ളും മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സാ​യ ഡി​സി​സി​യു​ടെ കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഉ​ൾ​പ്പെ​ടു​ന്ന 46-ാം ഡി​വി​ഷ​നാ​യ സൗ​ത്ത് ബ​സാ​റി​ൽ സി​പി​എ​മ്മി​ലെ ഇ.​ബീ​ന 204 വോ​ട്ടി​ന്‍റെ ഭൂ​രി​
പ​ക്ഷ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യി​ച്ച​ത്.1586 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. ഇ.​ബീ​ന 817 വോ​ട്ടു​ക​ൾ നേ​ടി. കോ​ൺ​ഗ്ര​സി​ലെ സി.​ടി.​ഗി​രി​ജ 613 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ടി.​ശ്യാ​മ 142 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്.

മു​ഖ്യ​ധാ​രാ​പാ​ർ​ട്ടി​ക​ളു​ടെ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലെ 'പ​രാ​ജ​യം' പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ആ​സ്ഥാ​നം നി​ല​നി​ൽ​ക്കു​ന്ന ത​ളാ​പ്പ് ടെ​മ്പി​ൾ വാ​ർ​ഡി​ൽ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ട​ത് പാ​ർ​ട്ടി​യെ കു​റ​ച്ചൊ​ന്നു​മ​ല്ല അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത്.
ബി​ജെ​പി ഇ​വി​ടെ ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തി​നി​ൽ​ക്കു​ന്ന​തും സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ക്ഷീ​ണ​മാ​ണ്. രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്ഏ​റ്റ​വും സു​ശ​ക്ത​മാ​യ സം​ഘ​ട​നാ​സം​വി​ധാ​ന​മു​ള്ള ജി​ല്ല​യാ​ണ് ക​ണ്ണൂ​ർ.

ബി​ജെ​പി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സ് ര​ണ്ടു​വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഡി​സി​സി ഓ​ഫീ​സ് താ​ത്കാ​ലി​കകെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ളാ​പ്പി​ലു​ള്ള പു​തി​യ കെ​ട്ടി​ടം ജ​നു​വ​രി​യോ​ടെ ഉ​ദ്‌​ഘാ​ട​നം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ഡി​സി​സി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് പാ​ർ​ട്ടി ജി​ല്ലാ ആ​സ്ഥ​ന​മ​ന്ദി​ര പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ബി​ജെ​പി​യും. ഇ​വ വെ​റും കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ൾ മാ​ത്ര​മാ​യ​ല്ല കാ​ണു​ന്ന​ത് മ​റി​ച്ച് അ​ഭി​മാ​ന​പ്ര​ശ്നം​കൂ​ടി​യാ​ണ്.