ചെ​ന്പു​കാ​വ് വ​ന​ത്തി​ൽ അ​സ്ഥി​കൂ​ടം; കാ​ണാ​താ​യ കും​ഭ​യു​ടേ​തെ​ന്ന് സം​ശ​യം
Tuesday, November 24, 2020 12:52 AM IST
പേ​രാ​വൂ​ർ: പെ​രു​വ ചെ​മ്പു​കാ​വ് വ​ന​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​ത്തി​ന് കാ​ണാ​താ​യ പെ​രു​വ കോ​ള​നി​യി​ലെ പെ​ര​ട​ൻ കും​ഭ​യു​ടേ​താ​കാം അ​സ്ഥി​കൂ​ട​മെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​സ്ഥി​കൂ​ട​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ വ​സ്ത്ര​ങ്ങ​ൾ കും​ഭ​യു​ടേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പേ​രാ​വൂ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​സ്ഥി​കൂ​ടം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ 13ന് ​ഇ​തി​ന​ടു​ത്തു​നി​ന്നാ​യി ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ല​യോ​ട്ടി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കും​ഭ​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ.