ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ണ്ടുപേർ കോ​വി​ഡ് ബാധിച്ച് മരിച്ചു
Monday, November 23, 2020 10:03 PM IST
ക​ണ്ണൂ​ർ/ ഉ​രു​വ​ച്ചാ​ൽ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു. വ​ള​പ​ട്ട​ണം സ്വ​ദേ​ശി അം​ബു​ജാ​ക്ഷി (72), ഉ​രു​വ​ച്ചാ​ൽ ഇ​ട​പ​ഴ​ശി​യി​ലെ സ​ഫ്റീ​ന മ​ൻ​സി​ൽ ചേ​നോ​ത്ത് പീ​ടി​ക വ​ള​പ്പി​ൽ മൂ​സ(65) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സം മു​മ്പ് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​സ​യ്ക്ക് പോ​സി​റ്റീ​വാ​യ​ത്. വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ക​ടു​ത്ത പ​നി​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

ഭാ​ര്യ: ഇ.​കെ. സൈ​ന​ബ. മ​ക്ക​ൾ: ല​ത്തീ​ഫ് (സൗ​ദി), റ​ഫീ​ഖ്, ന​ഫ്റു​ദ്ദീ​ൻ, ഹൈ​റു​ന്നി​സ, ആ​യി​ഷ, സ​ഫ്റീ​ന. മ​രു​മ​ക്ക​ൾ: സ​ലീ​ന, റ​ഷീ​ദ, അ​ഷ്റ​ഫ് (വ്യാ​പാ​രി, കോ​യ​മ്പ​ത്തൂ​ർ), ആ​രി​ഫ്, ഷ​ഫീ​ഖ് (അ​ബു​ദാ​ബി). സ​ഹോ​ദ​രി: ക​ദീ​സു​മ്മ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​ഴ​ശി ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.