സം​വ​ര​ണം: എ​തി​ർ​പ്പി​നു പി​ന്നി​ൽ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി
Tuesday, October 27, 2020 12:50 AM IST
‌​ക​ണ്ണൂ​ർ: എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടേ​യും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളി​ൽ ക​രു​ത​ലോ​ടെ ഇ​ട​പെ​ടു​ന്ന സ​ർ​ക്കാ​ർ മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ന​ല്കി സാ​മൂ​ഹ്യ നീ​തി ന​ട​പ്പി​ലാ​ക്കി​യ​ത് ന്യാ​യ​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​ന്പേ​രി. നി​ല​വി​ൽ സം​വ​ര​ണാ​നു​കൂ​ല്യം പ​റ്റു​ന്ന​വ​രെ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് പൊ​തു​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 10 ശ​ത​മാ​നം മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പാ​വ​പ്പെ​വ​ർ​ക്ക് ന​ല്കി​യ​തി​ൽ അ​ഭി​ന​ന്ദി​ക്കേ​ണ്ട നേ​താ​ക്ക​ളി​ൽ ചി​ല​ർ ഇ​പ്പോ​ൾ എ​തി​ർ​പ്പു​മാ​യി​വ​ന്ന​ത് പി​ന്നോ​ക്ക താ​ത്പ​ര്യ​ങ്ങ​ളേ​ക്കാ​ൾ രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടാ​ണ്. മു​ന്നോ​ക്ക പി​ന്നോ​ക്ക വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ലാ​തെ ഇ​വി​ടെ നി​ല​നി​ല്ക്കു​ന്ന സ​മു​ദാ​യ സൗ​ഹാ​ർ​ദ്ദം ത​ക​ർ​ത്ത് രാ​ഷ്‌​ട്രീ​യ​ലാ​ഭം കൊ​യ്യാ​നു​ള്ള ഈ ​തെ​റ്റാ​യ നീ​ക്ക​ത്തെ പൗ​ര​ബോ​ധ​മു​ള്ള കേ​ര​ള ജ​ന​ത ത​ള്ളി​ക്ക​ള​യും. യു​ഡി​എ​ഫി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യു​ടെ ഉ​ന്ന​ത​രി​ൽ നി​ന്നു​വ​ന്ന ഈ ​അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ജോ​സ് ചെ​ന്പേ​രി ആ​വ​ശ്യ​പ്പെ​ട്ടു.