കെ.​ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക സ്‌​കോ​ള​ര്‍​ഷി​പ്പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, October 21, 2020 12:56 AM IST
ക​ണ്ണൂ​ർ : മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ക​ലാ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​ക്കാ​ര്‍ /സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലും യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലും ചി​ത്ര​ക​ല/​ശി​ല്പ​ക​ല/​ഗ്രാ​ഫി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ എം​എ​ഫ്എ, എം​വി​എ/​ബി​എ​ഫ്, ബി​വി​എ കോ​ഴ്‌​സു​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന കേ​ര​ളീ​യ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​ത്.
എം​എ​ഫ്എ/​എം​വി​എ​യ്ക്ക് 6,000 രൂ​പ​വീ​തം അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ബി​എ​ഫ്എ/​ബി​വി​എ​യ്ക്ക് 5,000 രൂ​പ​വീ​തം അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ന​ല്‍​കു​ക. 2020 ജൂ​ണി​ല്‍ ആ​രം​ഭി​ച്ച അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തി​ല്‍ അ​വ​സാ​ന​വ​ര്‍​ഷം പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ്. സ്ഥാ​പ​ന​മേ​ധാ​വി​യി​ല്‍​നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.
മ​റ്റു സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​പേ​ക്ഷ​ക​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ​ക​ര്‍ അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ അ​നു​യോ​ജ്യ​മാ​യ വ​ലു​പ്പ​ത്തി​ലു​ള്ള പ​ത്ത് ക​ള​ര്‍ ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍, ക​ലാ​സൃ​ഷ്ടി​ക​ള്‍ അ​വ​ര​വ​ര്‍ ചെ​യ്ത​താ​ണെ​ന്ന് ചി​ത്ര​ങ്ങ​ളു​ടെ പി​ൻ​വ​ശ​ത്ത് സ്ഥാ​പ​ന​മേ​ധാ​വി/​വ​കു​പ്പ് ത​ല​വ​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍, അ​പേ​ക്ഷ​ക​ന്‍റെ ക​ലാ​പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധ്യാ​പ​ക​ന്‍റെ പ്ര​ത്യേ​ക അ​ഭി​പ്രാ​യം എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.
സ്‌​കോ​ള​ര്‍​ഷി​പ്പ് നി​ബ​ന്ധ​ന​ക​ളും അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളും എ​ല്ലാ ക​ലാ​വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ക്കാ​ദ​മി​യു​ടെ എ​ല്ലാ ഗാ​ല​റി​ക​ളി​ലും അ​ക്കാ​ദ​മി​യു​ടെ വെ​ബ്സൈ​റ്റി​ലും (www. lalithkala. org) ല​ഭി​ക്കും. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും ത​പാ​ലി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ അ​ഞ്ച് രൂ​പ​യു​ടെ പോ​സ്റ്റേ​ജ് സ്റ്റാ​മ്പ് പ​തി​ച്ച് സ്വ​ന്തം മേ​ല്‍​വി​ലാ​സം എ​ഴു​തി​യ ക​വ​ര്‍ സ​ഹി​തം സെ​ക്ര​ട്ട​റി, കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി, തൃ​ശൂ​ര്‍-20 എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​വം​ബ​ര്‍ 20 ന​കം ല​ഭി​ക്ക​ണം.