മ​ട്ട​ന്നൂ​രി​ൽ ഇ​ന്നു മു​ത​ൽ ക​ട​ക​ൾ തു​റ​ക്കാം
Monday, September 28, 2020 1:08 AM IST
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട മ​ട്ട​ന്നൂ​ർ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ വേ​ണു അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ന​ഗ​ര​ത്തി​ലെ ചു​മ​ട്ടു​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 24 മു​ത​ൽ മ​ട്ട​ന്നൂ​ർ ടൗ​ൺ അ​ട​ച്ചി​ട്ട​ത്. ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു വാ​ർ​ഡു​ക​ളാ​ണ് അ​ട​ച്ച​ത്. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും വ്യാ​പാ​രി​ക്കും നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

മാ​ത​മം​ഗ​ലം ടൗ​ണ്‍ അ​ട​ച്ചി​ടും

പെ​രു​മ്പ​ട​വ്: എ​ര​മം-​കൂ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ത​മം​ഗ​ലം ടൗ​ണി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നാ​ല്‍ ഇ​ന്നും നാ​ളെ​യും പാ​ണ​പ്പു​ഴ റോ​ഡ് മു​ത​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ​യും, പേ​രു​ല്‍ റോ​ഡി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് വ​രെ​യു​മു​ള്ള മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, പാ​ല്‍ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ട​ച്ചി​ട​ല്‍ ബാ​ധ​ക​മാ​ണ്. ഗ​വ. ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും ക​ര്‍​ശ​ന കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്.