ക​രി​മീ​ന്‍ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Saturday, September 26, 2020 1:44 AM IST
പെ​രു​മ്പ​ട​വ്: എ​ര​മം-​കു​റ്റൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2020 -21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​ര​മം ക​ണ്ണാ​പ്പ​ള്ളി​പ്പൊ​യി​ലി​ല്‍ ഒ​രു ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള വ​ലി​യ കു​ള​ത്തി​ല്‍ ക​രി​മീ​ന്‍ കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു.
പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ത്യ​ഭാ​മ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പി.​ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി ബി​ജേ​ഷ്, കെ.​രാ​ജേ​ഷ്, ക​ണ്‍​വീ​ന​ര്‍ എ.​പ​വി​ത്ര​ന്‍, ഇ.​സി.​കെ ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.