ജോ​സ്ഗി​രി സ്വ​ദേ​ശി ഒ​മാ​നി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ചു
Saturday, September 19, 2020 9:47 PM IST
ചെ​റു​പു​ഴ: ജോ​സ്ഗി​രി സ്വ​ദേ​ശി ഒ​മാ​നി​ലെ മാ​ത്ര​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജോ​സ്ഗി​രി​യി​ൽ ക​ട്ട​പ്പ​ള്ളി റോ​ഡി​ൽ താ​മ​സ​മു​ള്ള വ​ട​ലി​ത​ട്ടേ​ൽ ദാ​സ് (57) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് മാ​ത്ര​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണം. പ​യ്യ​ന്നൂ​ർ ക​വ്വാ​യി സ്വ​ദേ​ശി സ​ദാ​ന​ന്ദ​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. അ​ജ്മാ​ൻ കെ​എം​സി​സി ക​ണ്ണൂ​ർ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണ്. ഭാ​ര്യ: റോ​സി​ലി. മ​ക​ൾ: മേ​രി കെ. ​ദാ​സ്, മ​രു​മ​ക​ൻ: സ​നീ​ഷ്.