പി​ഞ്ചു​കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ പി​ൻ പു​റ​ത്തെ​ടു​ത്തു
Tuesday, August 11, 2020 12:48 AM IST
ക​ണ്ണൂ​ർ: ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ പി​ൻ പു​റ​ത്തെ​ടു​ത്തു. ക​ണ്ണൂ​ർ ആം​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ലി​ലെ ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ.​രാ​മ​കൃ​ഷ്ണ​നാ​ണ് പി​ൻ വി​ദ​ഗ്ധ​മാ​യി പു​റ​ത്തെ​ടു​ത്ത​ത്.
സി​റ്റി ത​യ്യി​ൽ സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ലാ​ണ് പി​ൻ കു​രു​ങ്ങി​യ​ത്. ര​ക്ഷി​താ​ക്ക​ളും മ​റ്റും ഉ​ട​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​റ​ത്തെ​ടു​ക്കാ​ൻ പ്ര​യാ​സ​മു​ള്ള സം​ഭ​വ​മാ​യ​തി​നാ​ൽ ഹെ​ഡ് ന​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ എ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പി​ൻ ശ്വാ​സ​കോ​ശ​ത്തി​ൽ എ​ത്താ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.