കാ​ണാ​താ​യ വയോധികന്‍റെ മൃ​ത​ദേ​ഹം ഇ​രി​ണാ​വ് പു​ഴ​യി​ല്‍
Sunday, August 9, 2020 10:21 PM IST
മ​ട്ട​ന്നൂ​ര്‍: കാ​ണാ​താ​യ അറുപത്തിയഞ്ചുകാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഇ​രി​ണാ​വ് പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി. ഉ​രു​വ​ച്ചാ​ല്‍ പ​ഴ​ശി കോ​വി​ല​ക​ത്തി​ന​ടു​ത്ത കാ​ര്‍​ത്തി​ക​യി​ല്‍ റി​ട്ട. ഡി​വൈ​എ​സ്പി, സി​ആ​ര്‍​പി​എ​ഫ്) ന​രി​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍ (65) ന്‍റെ ​മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ ഇ​രി​ണാ​വ് കോ​സ്റ്റ് ഗാ​ര്‍​ഡ് അ​ക്കാ​ദ​മി​ക്കു പി​റ​കു​വ​ശ​ത്തു പു​ഴ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. വെ​ള്ളി​യ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​യ രാ​ഘ​വ​ന്‍ തി​രി​ച്ചെ​ത്താ​ത​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടു​കാ​ര്‍ മ​ട്ട​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ടി.​പി. സു​ജാ​ത (റി​ട്ട. അ​ധ്യാ​പി​ക നീ​ര്‍​വേ​ലി യു​പി സ്‌​കൂ​ള്‍). മ​ക്ക​ള്‍: ടി.​പി. റി​ജി​ല്‍ (എ​ന്‍​ജി​നി​യ​ര്‍ ബം​ഗളൂരു, ടി.​പി. ശ്രു​തി (എ​ന്‍​ജി​നിയ​ര്‍). മ​രു​മ​ക​ന്‍: വി​നീ​ത് (വ​ലി​യ​ന്നൂ​ര്‍, എ​ന്‍​ജി​നി​യ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: എ​ന്‍. ല​ക്ഷ്മി (മാ​ലൂ​ര്‍), പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍. കോ​വി​ഡ് പ​രി​ശോ​ധ​ന​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ​സം​സ്‌​കാ​രം പി​ന്നീ​ട് ന​ട​ക്കും.