വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Tuesday, August 4, 2020 9:43 PM IST
പ​ഴ​യ​ങ്ങാ​ടി: ചെ​ങ്ങ​ൽ ശ്രീ​ക​ണ്ട​ത്തി​ൻ കാ​വി​ന് സ​മീ​പ​മു​ള്ള വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഉ​ണ്ണി​പ്ര​വ​ൻ നി​കേ​ഷ് (33) കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ നി​കേ​ഷ് വീ​ടി​ന​ടു​ത്തെ കി​ണ​റി​ന് സ​മീ​പം കു​ളി​ക്കാ​നാ​യി പോ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വി​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ണ​റ്റി​ൽ വീ​ണ​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​ങ്ങ​ലി​ലെ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ - ഉ​ണി​പ്ര​വ​ൻ കാ​ർ​ത്യാ​യ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷീ​ബ, സീ​ന.