ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ഇ​നി അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ല്‍ മീ​റ്റിം​ഗ് ഹാ​ള്‍
Tuesday, July 14, 2020 12:55 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി നി​ര്‍​മി​ച്ച ഡി​ജി​റ്റ​ല്‍ മീ​റ്റിം​ഗ് ഹാ​ള്‍ തു​റ​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18 വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ ത​ന​ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ബ​ഹു​വ​ര്‍​ഷ പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ വി​ക​സ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യ​ത്. 4.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ര്‍​മാ​ണം.
പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മീ​റ്റിം​ഗ് ഹാ​ള്‍, പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും താ​മ​സി​ക്കു​ന്ന​തി​നു​ള്ള റ​സി​ഡ​ന്‍​ഷ്യ​ല്‍ ബ്ലോ​ക്ക്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും എ​ല്‍​എ​സ്ജി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നു​മു​ള്ള ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ സ്‌​പെ​സി​ഫി​ക്കേ​ഷ​ന്‍ പ്ര​കാ​ര​മു​ള്ള ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ര​ണ്ട് റി​ക്കാ​ര്‍​ഡ് റൂ​മു​ക​ള്‍ എ​ന്നി​വ​യാ​ണു കെ​ട്ടി​ട​ത്തി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച​ത്. കൂ​ടാ​തെ നി​ല​വി​ലു​ള്ള മെ​യി​ന്‍ ഹാ​ള്‍ ന​വീ​ക​രി​ച്ച് 500 ഓ​ളം പേ​ര്‍​ക്കി​രി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ആ​ധു​നി​ക​രീ​തി​യി​ലു​ള്ള​തും ശീ​തീ​ക​രി​ച്ച​തു​മാ​യ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നാ​യു​ള്ള മീ​റ്റിം​ഗ് ഹാ​ള്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്കും ഇ​രി​ക്കു​ന്ന​തി​നു​ള്ള ഡ​യ​സും ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കും ഇ​രി​പ്പി​ട​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ളും മൈ​ക്കു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ള്‍​ക്കും പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും ര​ണ്ട് പൊ​തു ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ളു​മു​ണ്ട്. ശീ​തീ​ക​രി​ച്ച ഈ ​ഹാ​ളി​ല്‍ മി​ക​ച്ച ശ​ബ്ദ​സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പേ​പ്പ​ര്‍​ലെ​സ് മീ​റ്റിം​ഗ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടി​നും സെ​ക്ര​ട്ട​റി​ക്കും ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ്വ​ഹ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ത​ങ്ങേ​ണ്ടി വ​രു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​തി​നു​ള്ള ര​ണ്ട് റ​സി​ഡ​ന്‍​ഷ്യ​ല്‍ ബ്ലോ​ക്കു​ക​ള്‍ നി​ര്‍​മ്മി​ച്ച​ട്ടു​ണ്ട്.
കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ഡൈ​നിം​ഗ് റൂം, ​സി​റ്റ്ൗ​ട്ട് , ബാ​ത്ത് റൂം ​എ​ന്നി​വ ഉ​ള്‍​പ്പെ'​ട്ട​താ​ണ് റ​സി​ഡ​ന്‍​ഷ്യ​ല്‍ ബ്ലേ​ക്ക്. റെ​ക്കോ​ര്‍​ഡ് റൂ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും എ​ല്‍​എ​സ്ജി​ഡി എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നും ഐ ​എ​സ് ഒ ​സ്‌​പെ​സി​ഫി​ക്കേ​ഷ​ന്‍ പ്ര​കാ​ര​മു​ള​ള ആ​ധു​നി​ക രീ​തി​യി​ലു​ള്ള ര​ണ്ട് റി​ക്കാ​ര്‍​ഡ് റൂ​മു​ക​ള്‍ കെ​ട്ടി​ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ശീ​തീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 500 ഓ​ളം പേ​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.