ഗതാഗതം നിലച്ചു; റോ​ഡ് പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞു
Sunday, July 12, 2020 12:45 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യി​ല്‍ ത​വ​റൂ​ല്‍-​മു​ങ്ങം റോ​ഡ് പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞു. 75 മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ഇ​ടി​ഞ്ഞ​ത്. റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് നി​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്‌​ന​കു​മാ​രി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​സി. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു.

റോ​ഡ് സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ ജി​ല്ലാ​ക​ള​ക്‌​ട​റോ​ടും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് മാ​ത്രം ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്നും റി​വ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടോ പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ആ​വ​ശ്യം.