വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, July 8, 2020 1:00 AM IST
ക​ണ്ണൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മെം​ബ​ർ​ഷി​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​രി​ൽ ന​ട​ന്നു. ദ​യ മെ​ഡി​ക്ക​ൽ​സ് എം​ഡി ഡോ. ​സൂ​ര​ജ് പാ​ണ​യി​ൽ, സ​ഫി​യ ബി​ൽ​ഡ്മാ​ർ​ട്ട് ഷാ​ഫി, ക​ണ്ണൂ​രി​ലെ ആ​ദ്യ​കാ​ല വ​സ്ത്ര​വ്യാ​പാ​രി വി.​കു​ഞ്ഞ​മ്പു ആ​ൻ​ഡ് സ​ൺ​സ് (മ​യൂ​രി), പെ​യി​ന്‍റ് വ്യാ​പാ​രി ടി.​കു​ഞ്ഞ​പ്പ എ​ന്നി​വ​ർ​ക്ക് മെം​ബ​ർ​ഷി​പ്പ് ന​ൽ​കി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. സു​ഗു​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സി.​മ​നോ​ഹ​ര​ൻ, കെ.​വി. സ​ലീം, കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, പി.​രാ​ജീ​വ​ൻ, കു​ഞ്ഞു​കു​ഞ്ഞ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​ൽ​പ്പു​സ​മ​രം
നാ​ളെ

ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി പ്ര​ഖ്യാ​പി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രേ കി​സാ​ൻ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ കൃ​ഷി​ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​റു​ടെ ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തു​ന്നു. നാ​ളെ രാ​വി​ലെ പ​ത്തി​നാ​ണ് സ​മ​രം.