ക​രി​വേ​ട​ക​ത്തി​ന്‍റെ മു​ത്ത​ച്ഛ​ന്‍ ഓ​ര്‍​മ​യാ​യി
Monday, July 6, 2020 9:36 PM IST
ക​രി​വേ​ട​കം: കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന വ്യ​ക്തി​യാ​യി​രു​ന്ന ക​രി​വേ​ട​ക​ത്തെ വെ​ളു​ത്ത​ച്ച​ന്‍ (110) ഓ​ര്‍​മ​യാ​യി. 1969 ല്‍ ​ക​രി​വേ​ട​ക​ത്ത് റേ​ഷ​ന്‍ ക​ട നി​ല​വി​ല്‍​വ​ന്ന കാ​ലം മു​ത​ല്‍ മാ​ല​ക്ക​ല്ലി​ല്‍ നി​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​ന്നി​രു​ന്ന​ത് വെ​ളു​ത്ത​ച്ച​നാ​യി​രു​ന്നു. പൂ​ക്ക​യം പു​ഴ​യി​ലെ തൂ​ക്കു​പാ​ലം ക​ട​ന്നാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​രി​വേ​ട​ക​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ആ​ന​ക്ക​ല്ലി​ല്‍ നി​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ത​ല​ച്ചു​മ​ടാ​യി എ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ക​യി​മ​ച്ചി. മ​ക്ക​ള്‍: തി​രു​മ്മ, കാ​രി​ച്ചി, കാ​പ്പാ​ള​ന്‍, മൊ​ണ്ണി, കു​മ്പ, ഉ​ണ്ട​ച്ചി.