അ​ജ്ഞാ​ത​ജീ​വി പൂ​ച്ച​ക​ളെ ക​ടി​ച്ചു​കൊ​ന്നു
Monday, July 6, 2020 12:01 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ചി​റ്റാ​രി​കൊ​വ്വ​ലി​ൽ അ​ജ്ഞാ​ത​ജീ​വി പൂ​ച്ച​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ചി​റ്റാ​രി​ക്കൊ​വ്വ​ല്‍ അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്തെ പാ​ല​ങ്ങാ​ട്ട് വ​ള​പ്പി​ല്‍ മാ​ധ​വി, ആ​ല​ത്തി​ന്‍​കീ​ഴി​ല്‍ ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ മൂ​ന്നു പൂ​ച്ച​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൊ​ന്നി​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് പു​ലി​യു​ടേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന കാ​ല്‍​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ലും വ​നം​വ​കു​പ്പി​ലും വി​വ​ര​മ​റി​യി​ച്ചു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​ല്‍​പ്പാ​ടു​ക​ള്‍ കാ​ട്ടു​പൂ​ച്ച​യു​ടേ​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ആ​ശ​ങ്ക വി​ട്ടു​മാ​റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​മ്പ ജു​മാ​അ​ത്ത് പ​ള്ളി​ക്ക് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. ഇ​വി​ടെ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.